മാഞ്ചെസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരിശീലനത്തിൽ | Photo: AFP
ലണ്ടന്‍: ക്ലബ്ബ് ഫുട്ബോളിലെ വലിയ പോരാട്ടങ്ങള്‍ക്ക് വീണ്ടും തുടക്കം. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് കിക്കോഫാകും. ആദ്യദിനത്തില്‍ എട്ട് മത്സരങ്ങളുണ്ട്. യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്മാരായ എഫ്.സി. ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേര്‍ വരുന്നതാണ് പ്രധാന ആകര്‍ഷണം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, യുവന്റസ് തുടങ്ങിയ വന്‍ശക്തികളും ബൂട്ടുകെട്ടുന്നുണ്ട്.
ഗ്രൂപ്പ് ഇ യിലെ ആദ്യകളിയിലാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍മ്യൂണിക്കും സ്പാനിഷ് കരുത്തരായ ബാഴ്സലോണയും മുഖാമുഖം വരുന്നത്. രാത്രി 12.30-ന് ബാഴ്സയുടെ തട്ടകത്തിലാണ് കളി. സൂപ്പര്‍താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപോരാട്ടത്തിനാണ് ബാഴ്സ ഇറങ്ങുന്നത്. മെസ്സിക്ക് പുറമേ അന്റോയിന്‍ ഗ്രീസ്മാനും ടീം വിട്ടു. മികച്ച ഫോമിലുള്ള മെംഫീസ് ഡീപേയിയിലും യുവതാരങ്ങളിലുമാണ് ബാഴ്സ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ പ്രതീക്ഷ വെക്കുന്നത്.
മറുവശത്ത് ബയേണ്‍ മികച്ച ഫോമിലാണ്. റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയുടെ തകര്‍പ്പന്‍ ഫോമാണ് ടീമിന്റെ ആത്മവിശ്വാസം. പുതിയ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്റെ കീഴില്‍ ടീം താളം കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റൊരുകളിയില്‍ ഡൈനാമോകീവും ബെല്‍ഫിക്കയും കളിക്കും.
യുണൈറ്റഡ്, ചെല്‍സി, യുവന്റസ് എഫ്. ഗ്രൂപ്പിലെ ആദ്യകളിയില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് സ്വിസ് ക്ലബ്ബ് യങ് ബോയ്സാണ് എതിരാളി. രാത്രി 10.15-നാണ് മത്സരം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ വരവോടെ പുത്തനുണര്‍വിലാണ് യുണൈറ്റഡ്. ഇതേ ഗ്രൂപ്പില്‍ രാത്രി 12.30-ന് നടക്കുന്ന കളിയില്‍ വിയ്യാറയല്‍ അറ്റ്ലാന്റയെ നേരിടും.
ഗ്രൂപ്പ് എച്ചില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിക്ക് എതിരാളി റഷ്യന്‍ ക്ലബ്ബ് സെനീത് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗാണ്. ഗ്രൂപ്പിലെ മറ്റൊരുകളിയില്‍ യുവന്റസ് മാല്‍മോയെ നേരിടും. രണ്ട് കളികളും രാത്രി 12.30-നാണ്. മറ്റ് മത്സരങ്ങളില്‍ രാത്രി 10.15-ന് സെവിയ റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെയും 12.30-ന് ലീല്‍ വോള്‍ഫ്സ്ബര്‍ഗിനെയും നേരിടും.
Content Highlights: Champions league 2021-2022 season will start today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..