ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍, ലിവര്‍പൂളിനും പി.എസ്.ജിയ്ക്കും മത്സരം


ലിവര്‍പൂളിന് അത്ലറ്റിക്കോ മഡ്രിഡാണ് എതിരാളി. ഷാക്തറിനെ നേരിടുന്ന റയല്‍ മഡ്രിഡിന് ജയം നോക്കൗട്ട് ഘട്ടം എളുപ്പമാക്കും

പി.എസ്.ജി താരങ്ങൾ പരിശീലനത്തിൽ | Photo: AFP

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കരുത്തരായ ലിവര്‍പൂള്‍, റയല്‍ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങിയ ടീമുകള്‍ കളിക്കാനിറങ്ങും. നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചാണ് മിക്ക ടീമുകളും ഇന്ന് കളിക്കുന്നത്.

ജയത്തോടെ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ ഇന്ന് കളിക്കുക. ഡച്ച് ക്ലബ്ബ് അയാക്സിനും ജയം നേടിയാല്‍ അടുത്തഘട്ടം ഏറെക്കുറെ ഉറപ്പിക്കാം. പി.എസ്.ജി. മാഞ്ചെസ്റ്റര്‍ സിറ്റി ടീമുകളും നോക്കൗട്ട് മോഹങ്ങളുമായി ഇന്ന് രാത്രി ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാനിറങ്ങും.

ഗ്രൂപ്പ് ബി.യില്‍ ലിവര്‍പൂളിന് അത്ലറ്റിക്കോ മഡ്രിഡാണ് എതിരാളി. ഒമ്പത് പോയന്റുള്ള ഇംഗ്ലീഷ് ക്ലബ്ബിന് ജയിച്ചാല്‍ 12 പോയന്റാകും. അത്ലറ്റിക്കോ മഡ്രിഡിന് നാല് പോയന്റാണുള്ളത്. രാത്രി 1.30-നാണ് മത്സരം. നാല് പോയന്റുള്ള പോര്‍ട്ടോ എ.സി. മിലാനെ നേരിടും. ഈ മത്സരം 11.15-ന് നടക്കും.ഗ്രൂപ്പ് എ.യില്‍ പി.എസ്.ജി. റെഡ്ബുള്‍ ലെയ്പ്സിഗിനേയും മാഞ്ചെസ്റ്റര്‍ സിറ്റി ക്ലബ്ബ് ബ്രഗ്ഗയേയും നേരിടും. പി.എസ്.ജിയ്ക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ന് കളിക്കില്ല. പരിക്കാണ് മെസ്സിയ്ക്ക് തിരിച്ചയിയായത്. രണ്ട് കളികളും രാത്രി 1.30-നാണ്. ജയിച്ചാല്‍ പി.എസ്.ജി.ക്കും സിറ്റിക്കും മുന്നോട്ടുള്ള യാത്ര എളുപ്പമാകും.

ഗ്രൂപ്പ് ഡി.യില്‍ ഷാക്തറിനെ നേരിടുന്ന റയല്‍ മഡ്രിഡിന് ജയം നോക്കൗട്ട് ഘട്ടം എളുപ്പമാക്കും. രാത്രി 11.15-നാണ് മത്സരം. ഇന്റര്‍മിലാനും ഷെരീഫ് ടിറാസ്പോളും തമ്മിലുളള മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായണ്. റയല്‍ (5), ഷെരീഫ് (6), ഇന്റര്‍ (4) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ പോയന്റ് നില.

Content Highlights: champions league 2021-2022 manchester city, liverpool, PSG, athletico madrid

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022

More from this section




Most Commented