തിരികെയെത്തുന്നു, 135 പവന്റെ ചാക്കോളാസ് കപ്പ്


135 പവന്റെ ചാക്കോളാസ് കപ്പ്

തൃശ്ശൂര്‍: കേരളത്തിന്റെ ഫുട്ബോള്‍ കമ്പം ലോകപ്രശസ്തിയിലേക്കെത്തിച്ച തൃശ്ശൂരിലെ ചാക്കോളാസ് കപ്പ് തിരികെ കളത്തിലേക്കെത്തുന്നു. തനി പൊന്നില്‍ നിര്‍മിച്ച 135 പവനുള്ള ചാക്കോളാസ് സ്വര്‍ണക്കപ്പ് ചാക്കോളാ കുടുംബം 1983 മുതല്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ട്. 28 വര്‍ഷത്തെ പാരമ്പര്യമുള്ള ടൂര്‍ണമെന്റ് അവസാനമായി നടന്നത് 1983-ലാണ്.

ചാക്കോള കുടുംബം ഏര്‍പ്പെടുത്തിയ കപ്പ് വീണ്ടും കളിക്കളത്തിലേക്ക് എത്തിക്കുന്നത് കേരളത്തിലെ സന്തോഷ് ട്രോഫി ടീം അംഗങ്ങളാണ്. സന്തോഷ് ട്രോഫി ആദ്യമായി കേരളത്തിലെത്തിച്ച ടീം അംഗങ്ങളാണ് മുന്‍കൈയെടുക്കുന്നത്. ചാക്കോളാസ് ട്രോഫിക്കായുള്ള കളി പുനരാരംഭിക്കാനായി ട്രോഫി കൈമാറാന്‍ തയ്യാറാണെന്ന് ചാക്കോളാസ് കുടുംബാംഗങ്ങളും അറിയിച്ചു.



പോലീസിന്റെ കനത്ത സുരക്ഷാ അകമ്പടിയില്‍ കളിക്കളത്തിലെത്തിച്ചിരുന്ന 135 പവന്റെ കപ്പ് രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഓര്‍മയാണ്. വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങാന്‍ മാത്രമായിരുന്നു യോഗം. കപ്പിന്റെ തനിപ്പകര്‍പ്പുമായേ ജേതാക്കള്‍ക്ക് പോകാനാകൂ. ഒറിജിനല്‍ സ്വന്തമാക്കാന്‍ ഒറ്റ ഉപാധി മാത്രമാണ് ചാക്കോളാസ് കുടുംബം മുന്നോട്ട് വെച്ചത്. തുടര്‍ച്ചയായി അഞ്ചുതവണ വിജയികളാകണം. അഞ്ചാം തവണയും വിജയിക്കുന്നവര്‍ക്ക് ഇന്നത്തെ സ്വര്‍ണവിലയനുസരിച്ച് ഏതാണ്ട് 50 ലക്ഷം രൂപ വരുന്ന കപ്പ് സ്വന്തമായി കൊണ്ടുപോകാം. പക്ഷേ ആര്‍ക്കും അതിനായില്ല. അതിനാല്‍ യഥാര്‍ഥ കപ്പ് ഇന്നും ബാങ്കിന്റെ ലോക്കറിലിരിക്കുന്നു.

തൃശ്ശൂര്‍ കാല്‍പ്പന്ത് കളിയുടെ തട്ടകമായിരുന്ന 1955-ല്‍ തൃശ്ശൂരിലെ ചാക്കോള പാലു ബ്രദേഴ്‌സ് ആരംഭിച്ചതാണ് ചാക്കോളാസ് സ്വര്‍ണക്കപ്പ്. പാലു ചാക്കോള, ലോന ചാക്കോള, ജോസഫ് ചാക്കോള എന്നീ സഹോദരന്മാരായിരുന്നു പാലു ബ്രദേഴ്‌സ്. 1983-84 കാലത്തെ മത്സരം വന്‍ സാമ്പത്തിക ബാധ്യതയിലെത്തിയതോടെയാണ് സംഘാടകരായ തൃശ്ശൂര്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പിന്മാറിയതും സ്വര്‍ണക്കപ്പ് ലോക്കറിലെത്തിയതും. 28 വര്‍ഷത്തെ പാരമ്പര്യമുണ്ടെങ്കിലും ഇടയ്ക്ക് ചാക്കോളാസ് ട്രോഫിക്കായുള്ള മത്സരം മുടങ്ങിയിരുന്നു. മൊത്തം 23 വര്‍ഷങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

Content Highlights: chakolas cup, chakolas cup football, sports news, domestic football tournament, golden cup chakolas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented