വിലക്കിന് പിന്നാലെ എ.ഐ.എഫ്.എഫ് കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ കേന്ദ്രം; കേസ് 17-ന് കോടതിയില്‍


Photo: twitter.com

ന്യൂഡല്‍ഹി: ഫിഫയുടെ വിലക്ക് വന്നതിന്റെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി (എ.ഐ.എഫ്.എഫ്) ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍.

എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫ ചൊവ്വാഴ്ച ഇന്ത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുപോലും വീണ്ടും ഇതേ വിഷയം ആവര്‍ത്തിച്ചതോടെയാണ് ഉടനടി വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിച്ചത്. ഇതോടൊപ്പം 2022-ലെ അണ്ടര്‍-17 വനിതാ ലോകകപ്പിനുള്ള ആതിഥേയ പദവിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയും ചെയ്തു.

'മൂന്നാം കക്ഷികളില്‍ നിന്നുള്ള അനാവശ്യ സ്വാധീനം ഫിഫ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമായതിനാല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നു. എ.ഐ.എഫ്.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങള്‍ ഏറ്റെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും എ.ഐ.എഫ്.എഫ് അഡ്മിനിസ്‌ട്രേഷന്‍ എ.ഐ.എഫ്.എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും' എന്നാണ് ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഇതിനു പിന്നാലെയാണ് സുപ്രധാന സംഭവവികാസമുണ്ടായതെന്നും ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഫിഫ കത്തയച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചത്. ഓഗസ്റ്റ് 17 ബുധനാഴ്ചയാണ് വിഷയം ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇത് ആദ്യ വിഷയമായി പരിഗണിക്കാന്‍ ശ്രമിക്കുമെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചിട്ടുണ്ട്.

85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കുന്നത്. 2020 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നടത്താത്തതിന് മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെ സുപ്രീം കോടതി സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നാലെ തന്നെ ഫെഡറേഷന് ഫിഫയുടെ വിലക്ക് വരാനുള്ള സാഹചര്യമുണ്ടായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ ഫെഡറേഷന്റെ തലപ്പത്ത് തുടര്‍ന്നതും അഡ്മിനിസ്ട്രേറ്റര്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് വിഷയം കൂടുതല്‍ വഷളാക്കിയത്.

Content Highlights: Centre goes for urgent hearing of AIFF case after FIFA ban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented