റയലില്‍ നിന്നിറങ്ങുമ്പോള്‍ ഫുട്‌ബോളിനോടും വിടപറയും-ആന്‍സലോട്ടി


യൂറോപ്പിലെ അഞ്ച് ലീഗിലും കിരീടം നേടുന്ന ആദ്യ പരിശീലകന്‍ എന്ന റെക്കോഡ് ഇപ്പോഴും ആന്‍സലോട്ടിയുടെ കൈയ്യില്‍ ഭദ്രമാണ്.

Photo: AP

മഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് കാര്‍ലോ ആന്‍സലോട്ടി. നിലവില്‍ റയല്‍ മഡ്രിഡിന്റെ പരിശീലകനായ ആന്‍സലോട്ടി ടീമിന് നേടിക്കൊടുക്കാത്ത കിരീടങ്ങളില്ല. ചാമ്പ്യന്‍സ് ലീഗ്, ലാലിഗ കിരീടങ്ങളെല്ലാം ടീമിന് നേടിക്കൊടുത്ത ആന്‍സലോട്ടി റയലിന്റെ തിരിച്ചുവരവിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.

പുതിയ സീസണില്‍ കിരീടം നിലനിര്‍ത്താന്‍ റയലിനെ സജ്ജമാക്കുന്ന ആന്‍സലോട്ടി സുപ്രധാനമായ ഒരു തീരുമാനം ലോകത്തെ അറിയിച്ചു. റയല്‍ മഡ്രിഡിന്റെ പരിശീലകനായി പടിയിറങ്ങുമ്പോള്‍ ഫുട്‌ബോളിനോട് വിടപറയുമെന്ന് ആന്‍സലോട്ടി വ്യക്തമാക്കി. ആന്‍സലോട്ടിയുടെ വിരമിക്കല്‍ സൂചന ചുരുങ്ങിയ നിമിഷം കൊണ്ട് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായി.

' റയല്‍ വിടുമ്പോള്‍ ഞാന്‍ പരിശീലകന്റെ കുപ്പായം അഴിച്ചുവെയ്ക്കും. റയല്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്. ഈ ക്ലബ്ബിനൊപ്പം എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' 63 കാരനായ ആന്‍സലോട്ടി പറഞ്ഞു.

യൂറോപ്പിലെ അഞ്ച് ലീഗിലും കിരീടം നേടുന്ന ആദ്യ പരിശീലകന്‍ എന്ന റെക്കോഡ് ഇപ്പോഴും ആന്‍സലോട്ടിയുടെ കൈയ്യില്‍ ഭദ്രമാണ്. എ.എസ്. റോമ, എ.സി മിലാന്‍, ചെല്‍സി, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ആന്‍സലോട്ടി റയലിന്റെ പരിശീലകനായി സ്ഥാനമേറ്റത്.

Content Highlights: carlo ancelotti, ancelotti retirement, real madrid, sports news, football news, football, ancelotti


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented