മഡ്രിഡ്: കാര്‍ലോ ആഞ്ചലോട്ടി സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്റെ പരിശീലകസ്ഥാനത്തേക്ക് തിരികെയെത്തി. സിനദിന്‍ സിദാന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ആഞ്ചലോട്ടി എത്തുന്നത്. 

റയലിന്റെ പരിശീലകനായി ആഞ്ചലോട്ടിയുടെ രണ്ടാം വരവാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടണില്‍ നിന്നാണ് ആഞ്ചലോട്ടി റയലിലേക്ക് വരുന്നത്. 2013 ജൂണ്‍ 25 മുതല്‍ 2015 മേയ് 25 വരെ റയലിനെ പരിശീലിപ്പിച്ച ആഞ്ചലോട്ടിക്ക് കീഴില്‍ ടീം ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, സ്പാനിഷ് കിങ്സ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടിയിട്ടുണ്ട്.

മൂന്നു വര്‍ഷത്തേക്കാണ് ആഞ്ചലോട്ടിയും റയലുമായുള്ള കരാര്‍. എവര്‍ട്ടണുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ബാക്കിനില്‍ക്കെയാണ് ആഞ്ചലോട്ടി റയലിലേക്ക് വരുന്നത്. എവര്‍ട്ടണ് വലിയ നഷ്ടപരിഹാരം നല്‍കിയാണ് ആഞ്ചലോട്ടിയുടെ സേവനം റയല്‍ ഉറപ്പാക്കിയത്.

Content Highlights: Carlo Ancelotti joins Real Madrid as new manager