Photo: AP
ലണ്ടന്‍: കാര്‍ബാവോ കപ്പിലെ സെമി ഫൈനല്‍ ലൈനപ്പായി. ജനുവരി നാലിന് നടക്കുന്ന ആദ്യ പാദ സെമിയില്‍ ചെല്‍സി, ടോട്ടനത്തെ നേരിടും. അതേ ദിവസം തന്നെ ലിവര്‍പൂള്‍ ആഴ്‌സണലിനെ നേരിടും. രണ്ടാം പാദം 11-നാണ്.
വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മറികടന്നാണ് ടോട്ടനം സെമി ഉറപ്പിച്ചത്. ബ്രെന്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്.
അതേസമയം ആവേശകരമായ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ സെമിയില്‍ കടന്നത്. ലെസ്റ്ററിനോട് രണ്ടു തവണ പിന്നില്‍ പോയ ശേഷം ഇന്‍ജുറി ടൈം ഗോളില്‍ സമനില പിടിച്ച ലിവര്‍പൂള്‍, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് ജയിച്ച് കയറിയാണ് സെമി ഉറപ്പാക്കിയത്.
സണ്ടര്‍ലാന്‍ഡിനെ 5-1ന് തകര്‍ത്തായിരുന്നു ആഴ്‌സണലിന്റെ സെമി പ്രവേശനം.
Content Highlights: Carabao Cup semi-final line up
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..