165 കോടി രൂപയുടെ സഹായം; ചെറുക്ലബ്ബുകളെ ചേര്‍ത്തുനിര്‍ത്തി ജര്‍മന്‍ ലീഗിലെ വമ്പന്മാര്‍


മത്സരങ്ങള്‍ നിശ്ചലമായതോടെ വരുമാനം നിലച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറിയ ക്ലബ്ബുകളെ സഹായിക്കാന്‍ ഒരുങ്ങുകയാണ് ബുണ്ടസ് ലിഗയിലെ വലിയ ക്ലബ്ബുകള്‍.

Photo: Twitter|Bundesliga English

ബെര്‍ലിന്‍: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയുടെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ സഹായഹസ്തവുമായി കായികതാരങ്ങളും ക്ലബ്ബുകളും. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹജീവികളെ എങ്ങനെ ചേര്‍ത്തുപിടിക്കണമെന്നതിനുള്ള മാതൃകകളാണ് കായികലോകം മുന്നോട്ടുവെയ്ക്കുന്നത്. ജര്‍മനിയിലെ ഫുട്ബോള്‍ ലീഗായ ബുണ്ടസ് ലിഗയില്‍ നിന്നും ഇത്തരത്തിലുള്ള പോസിറ്റീവ് വാര്‍ത്തകള്‍ തന്നെയാണ് പുറത്തുവരുന്നത്.

മത്സരങ്ങള്‍ നിശ്ചലമായതോടെ വരുമാനം നിലച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറിയ ക്ലബ്ബുകളെ സഹായിക്കാന്‍ ഒരുങ്ങുകയാണ് ബുണ്ടസ് ലിഗയിലെ വലിയ ക്ലബ്ബുകള്‍. ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ബയറണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോര്‍ട്മുണ്ട്, ആര്‍ബി ലെയ്പ്സിഗ്, ബയര്‍ ലെവര്‍ക്യൂസന്‍ എന്നീ ക്ലബ്ബുകളാണ് സഹായഹസ്തവുമായെത്തിയത്.

ടെലിവിഷന്‍ സംപ്രേഷണത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നുവച്ചും സ്വന്തം കൈയില്‍ നിന്ന് പണമിറക്കിയുമാണ് ഇവര്‍ ക്ലബ്ബുകളെ സഹായിക്കുന്നത്. ഇത് ഏകദേശം 165 കോടി രൂപയോളും വരും. ചാമ്പ്യന്‍സ് ലീഗ് സംപ്രേക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ട വരുമാനത്തിനൊപ്പം (ഏകദേശം 104 കോടി രൂപ) നാലു ക്ലബ്ബുകളും ചേര്‍ന്ന് 61 കോടി രൂപ കൂടി നല്‍കും. ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ഡി.എഫ്.എല്‍ ആയിരിക്കും പണം ഏതെല്ലാം ക്ലബ്ബുകള്‍ എങ്ങനെയെല്ലാം വിതരണം ചെയ്യണമെന്ന് തീരുമാനിക്കുക.

content highlights: Bundesliga top four make 20m euro cash pledge to other German clubs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented