മ്യൂണിക്ക്: സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. 

ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെയാണ് ബയേണ്‍ തകര്‍ത്തത്. 

26, 44 (പെനാല്‍റ്റി), 90 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. ശേഷിച്ച ഒരു ഗോള്‍ 88-ാം മിനിറ്റില്‍ ലിയോണ്‍ ഗോരെറ്റ്‌സ്‌ക സ്വന്തമാക്കി. 

സ്വന്തം മൈതാനത്ത് രണ്ടു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു ബയേണിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. 

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ എര്‍ലിങ് ഹാളണ്ടിലൂടെ ഡോര്‍ട്ട്മുണ്‍ഡ് ലീഡെടുത്തു. ഒമ്പതാം മിനിറ്റില്‍ ഹാളണ്ട് തന്നെ ഡോര്‍ട്ട്മുണ്‍ഡിന്റെ രണ്ടാം ഗോളും നേടി. 

സമനിലയിലേക്കെന്ന് തോന്നിച്ച മത്സരം അവസാന മിനിറ്റുകളിലെ ഗോളുകളിലൂടെ ബയേണ്‍ സ്വന്തമാക്കുകയായിരുന്നു.

Content Highlights: Bundesliga Robert Lewandowski scores hat-trick As Bayern Munich Beat Borussia Dortmund