Photo: AFP
മാഞ്ചെസ്റ്റര്‍: സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസുമായുള്ള കരാര്‍ 2026 വരെ നീട്ടി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. പോര്‍ച്ചുഗീസ് താരമായ ബ്രൂണോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.
സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്ന് 2020 ജനുവരിയിലാണ് ബ്രൂണോ യുണൈറ്റഡിലെത്തിയത്. ഇതുവരെ യുണൈറ്റഡിനായി 117 മത്സരങ്ങള്‍ കളിച്ച ഈ മിഡ്ഫീല്‍ഡര്‍ 49 ഗോളുകളും 39 ഗോളവസരങ്ങളും സൃഷ്ടിച്ചു. കഴിഞ്ഞ സീസണില്‍ ടീമിന് ലീഗില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ബ്രൂണോ വഹിച്ച പങ്ക് വളരെ വലുതാണ്.
2027 വരെ നീട്ടാവുന്ന തരത്തിലുള്ള കരാറിലാണ് ബ്രൂണോ ഒപ്പുവെച്ചത്. 27 കാരനായ ബ്രൂണോയ്ക്ക് വേണ്ടി മാഞ്ചെസ്റ്റര്‍ സിറ്റിയും റയല്‍ മഡ്രിഡുമെല്ലാം ശ്രമം നടത്തിയിരുന്നു. അതിനിടയിലാണ് യുണൈറ്റഡ് കരാര്‍ നീട്ടിയത്. പുതിയ പരിശീലകന്‍ വരുന്നതോടെ കളി കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ പോര്‍ച്ചുഗീസ് താരം. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പട്ടികയില്‍ യുണൈറ്റഡ് ആറാമതാണ്.
Content Highlights: Bruno Fernandes Signs New Manchester United Deal Till 2026
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..