photo: AP
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. കരുത്തരായ യുണൈറ്റഡിനെ ബ്രൈട്ടനാണ് കീഴടക്കിയത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച ബ്രൈട്ടന്‍ പോയന്റ് പട്ടികയില്‍ നാലാമതെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമടക്കം ആറ് പോയന്റുള്ള യുണൈറ്റഡ് പട്ടികയില്‍ 12-ാം സ്ഥാനത്താണ്.
ഓള്‍ഡ് ട്രാഫോഡില്‍ 20-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ഞെട്ടി. ഡാനി വെല്‍ബെക്കിലൂടെ ബ്രൈട്ടന്‍ ലീഡെടുത്തു. ആദ്യ പകുതി ഒരു ഗോളിന് പിന്നിട്ടുനിന്ന ടെന്‍ ഹാഗും സംഘവും രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും ഗോള്‍ വഴങ്ങി. 53-ാം മിനിറ്റില്‍ പാസ്‌കല്‍ ഗ്രോസ്സാണ് വലകുലുക്കിയത്. 71-ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോളും കണ്ടെത്തിയതോടെ ചുവന്ന ചെകുത്താന്മാര്‍ തോല്‍വി മണത്തു. 73-ാം മിനിറ്റില്‍ യുവതാരം ഹാനിബല്‍ മെജ്ബ്രിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്ന് ഗോള്‍ മടക്കിയാണ് സിറ്റി വിജയിച്ചുകയറിയത്. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച സിറ്റി 15-പോയന്റോടെ പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. വോള്‍വ്‌സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളും ഷെഫീല്‍ഡ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ടോട്ടനവും കീഴടക്കി.
Content Highlights: brighton beat manchester united english premier league
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..