ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ വിജയഗോള്‍; സിറ്റിയെ ഞെട്ടിച്ച് ബ്രെന്റ്‌ഫോര്‍ഡ്


ബ്രെന്റ്‌ഫോർഡിന്റെ വിജയാഘോഷം | Photo:twitter/ Brentford FC

മാഞ്ചെസ്റ്റര്‍: ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുളള അവസാനത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ബ്രെന്റ്‌ഫോര്‍ഡാണ് നിലവിലെ ചാമ്പ്യന്‍മാരെ അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രെന്റ്‌ഫോര്‍ഡിന്റെ വിജയം. 14 മത്സരങ്ങളില്‍ നിന്ന് 32 പോയന്റോടെ നിലവില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി.

മത്സരത്തിന്റെ 16-ാം മിനിറ്റില്‍ തന്നെ ബ്രെന്റ്‌ഫോര്‍ഡ് മുന്നിലെത്തി. എത്തിഹാദിനെ നിശബ്ദമാക്കിക്കൊണ്ട് ബ്രെന്റ് ഫോര്‍ഡ് സ്‌ട്രൈക്കര്‍ ഇവാന്‍ ടോണി മികച്ചൊരു ഹെഡ്ഡറിലൂടെ വലകുലുക്കി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫില്‍ ഫോഡനിലൂടെ സിറ്റി തിരിച്ചടിച്ചു. ആദ്യ പകുതി 1-1 സ്‌കോറിനാണ് അവസാനിച്ചത്.



രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ കിട്ടി. റഫറി അനുവദിച്ച 10 മിനിറ്റ് ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ സിറ്റി വീണ്ടും ഞെട്ടി. മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇവാന്‍ ടോണിയിലൂടെ ബ്രെന്റ്‌ഫോര്‍ഡ് വിജയഗോളടിച്ചു. എന്നാല്‍ ഇരട്ട ഗോളടിച്ച ബ്രെന്റ്‌ഫോര്‍ഡിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഇവാന്‍ ടോണിക്ക് ഖത്തര്‍ ലോകകപ്പിനുളള ഇംഗ്ലണ്ട് ടീമിലിടം നേടാനായിരുന്നില്ല. ഈ സീസണില്‍ മികച്ച ഫോമിലുളള ഇവാന്‍ ടോണിയെ ടീമിലെടുക്കാത്തത് നേരത്തേ വലിയ വിമര്‍ശനങ്ങള്‍ക്ക് വളിവെച്ചിരുന്നു.

14 മത്സരങ്ങളില്‍ നിന്ന് പത്ത് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമടക്കം 32 പോയന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗ്വാര്‍ഡിയോളയും സംഘവും. ഒരു മത്സരം കുറവ് കളിച്ച ആഴ്‌സനല്‍ 34 പോയന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Content Highlights: Brentford beat manchester city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented