
-
ലണ്ടൻ: കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ച രണ്ട് ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങളെ ദേശീയ ടീമിൽ നിന്ന് പുറത്താക്കി. ഫിൽ ഫോഡൻ, മാസൺ ഗ്രീൻവുഡ് എന്നീ താരങ്ങളെയാണ് യുവേഫ നാഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിനുള്ള ടീമിൽ നിന്ന് മാറ്റിനിർത്തിയത്. കോച്ച് ഗാരെത് സൗത്ത്ഗേറ്റാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച യുവേഫ നാഷൻസ് ലീഗിൽ ഐസ്ലൻഡിനെതിരായ മത്സരത്തിനു ശേഷം ഹോട്ടൽ മുറിയിൽ യുവതികൾക്കൊപ്പം കണ്ടതിനെ തുടർന്നാണ് താരങ്ങൾക്കെതിരേ നടപടിയെടുത്തത്. ടീമിന്റെ ബയോ സെക്യുർ ബബിൾ നിയന്ത്രണങ്ങളുടെ ലംഘനമാണ് ഉണ്ടായത്.
ഇരു താരങ്ങളെയും ടീമിലെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. ഇരുവരെയും ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കും.
ഹോട്ടൽ മുറിയിൽ വെച്ച് ഫിൽ ഫോഡനെയും മാസൺ ഗ്രീൻവുഡിനെയും കണ്ട യുവതികൾ ഇതിന്റെ വീഡിയോ ഞായറാഴ്ച സ്നാപ്ചാറ്റിൽ പങ്കുവെച്ചതോടെയാണ് താരങ്ങൾ വെട്ടിലായത്.
Content Highlights: breach of quarantine England drop Phil Foden and Mason Greenwood
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..