അണ്ടര്‍ 17 വനിതാ ലോകകപ്പിന് ആവേശത്തുടക്കം, ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് വിജയം


Photo: ANI

ഭുവനേശ്വര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് തുടക്കമായി. ഉദ്ഘാടനമത്സരത്തില്‍ കരുത്തരായ ബ്രസീല്‍ വിജയം നേടി. മൊറോക്കോയെ കീഴടക്കിയാണ് ബ്രസീല്‍ കരുത്തുകാട്ടിയത്. രണ്ടാം മത്സരത്തില്‍ ചിലി ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി.

ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. അഞ്ചാം മിനിറ്റില്‍ ഇന്‍ഗ്രിഡ് അപറേസിഡ ബോര്‍ഗസ് ഡെ മൊറൈസാണ് ബ്രസീലിനായി വിജയഗോള്‍ നേടിയത്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ യിലാണ് മത്സരം നടന്നത്. ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ യു.എസ്.എയെ നേരിടും.



ഗോവയിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചിലി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ന്യൂസീലന്‍ഡിനെ കീഴടക്കിയത്. ചിലയ്ക്ക് വേണ്ടി അംബര്‍ ഫിഗ്വേറോവ, ടാലി സിമ റോവ്‌നര്‍ യൂഡെലെവിച്ച്, അനൈസ് അല്‍മെന്‍ഡ്ര സിഫ്യൂന്റസ് സാന്‍ യുവാന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എമിലി ലൂയിസ് ഫോയ് ക്ലെഗ് ന്യൂസീലന്‍ഡിനായി ആശ്വാസഗോള്‍ നേടി.

ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ചിലി ഒന്നാമതെത്തി. ജര്‍മനി, നൈജീരിയ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ള മറ്റ് രാജ്യങ്ങള്‍

Content Highlights: under 17 world cup 2022, under 17 womens world cup india, india world cup, brazil football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented