സാവോ പോളോ: സാവോ പോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ക്കെതിരായ ബലാത്സംഗ കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
ചൊവ്വാഴ്ച സാവോ പോളോ അറ്റോര്‍ണി ജനറലിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പോലീസ് തീരുമാനം പ്രോസിക്യൂട്ടര്‍മാരെ ബുധനാഴ്ച അറിയിക്കും. കൂടാതെ 15 ദിവസത്തിനകം അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തും. അന്തിമ തീരുമാനം ജഡ്ജിയായിരിക്കും കൈക്കൊള്ളുക. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ടുമുന്‍പാണ് നെയ്മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു നെയ്മര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാന്‍ പാരീസിലെത്താന്‍ നെയ്മര്‍ പറഞ്ഞുവെന്നും തുടര്‍ന്ന് താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ചെത്തിയ നെയ്മര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
ഇതിനു പിന്നാലെ ആരോപണം ഉന്നയിച്ച യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റും നെയ്മര്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.
Content Highlights: Brazil police end Neymar rape probe over lack of evidence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..