ബ്രസീൽ ഫുട്ബോൾ ടീം | Photo: AMANDA PEROBELLI| AFP
സാവോ പോളോ: 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ബ്രസീല്‍.
റോബര്‍ട്ടോ ഫിര്‍മിനോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ മാര്‍ക്കിന്യോസ്, ഫിലിപ്പെ കുടീഞ്ഞ്യോ എന്നിവരും ബ്രസീലിനായി സ്കോര്‍ ചെയ്തു. ഒരു ഗോള്‍ ബൊളീവിയ താരം ജോസ് കരാസ്കോയുടെ സെല്‍ഫ് ഗോളായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ബ്രസീലിനായിരുന്നു ആധിപത്യം. 16-ാം മിനിറ്റില്‍ മാര്ക്കിന്യോസിലൂടെ ബ്രസീല്‍ മുന്നിലെത്തി. ഡാനിലോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. തുടര്‍ന്ന് 30-ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ബ്രസീല്‍ ലീഡുയര്‍ത്തി. തുടര്‍ന്ന് 49-ാം മിനിറ്റില്‍ ഫിര്‍മിനോ രണ്ടാം ഗോളും സ്വന്തമാക്കി.
ബ്രസീലിന്റെ കടുത്ത ആക്രമണത്തിനൊടുവില്‍ 66-ാം മിനിറ്റില്‍ കരാസ്കോയുടെ സെല്‍ഫ് ഗോള്‍ വന്നു. 73-ാം മിനിറ്റില്‍ കുടീഞ്ഞ്യോയുടെ ഗോളിലൂടെ ബ്രസീല്‍ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു.
20 ഷോട്ടുകളാണ് മത്സരത്തില്‍ ഉടനീളം ബ്രസീല്‍ ബൊളീവിയന്‍ ഗോള്‍ മുഖത്തേക്ക് തൊടുത്തത്. 70 ശതമാനം പന്തിന്മേലുള്ള ആധിപത്യവും ബ്രസീലിനു തന്നെയായിരുന്നു.
മറ്റൊരു മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത മൂന്ന് ഗോളിന് വെനസ്വേലയേയും തോല്‍പ്പിച്ചു. ലൂയിസ് ഫെര്‍ണാണ്ടോ മ്യുറിയെല് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ദുവാന് സപ്പാറ്റ ഒരു തവണ സ്കോര്‍ ചെയ്തു.
Content Highlights: Brazil Hammer Bolivia 5-0 In World Cup Qualifier
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..