ബ്രസീലിയ: കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി ബ്രസീല്‍ ഫുട്‌ബോള്‍ ടീം. ഖത്തര്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ബ്രസീല്‍. 

72-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ ഏക ഗോള്‍ നേടിയത്. 

യോഗ്യതാ റൗണ്ടില്‍ 12 മത്സരങ്ങളില്‍ 11 ജയവും ഒരു സമനിലയുമടക്കം 34 പോയന്റ് നേടിയാണ് ബ്രസീല്‍ യോഗ്യത ഉറപ്പാക്കിയത്. അഞ്ചു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബ്രസീല്‍ യോഗ്യത നേടിയിരിക്കുന്നത്.

Content Highlights: brazil football team beat colombia to qualify for 2022 qatar world cup