സാവോ പൗലോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. 

14-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ റിബെയ്‌റോ, 40-ാം മിനിറ്റില്‍ നെയ്മര്‍ എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. 

ദക്ഷിണ അമേരിക്കല്‍ യോഗ്യതാ പോരാട്ടങ്ങളില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. എട്ടില്‍ എട്ട് മത്സരങ്ങളും ജയിച്ച ബ്രസീല്‍ 24 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

Content Highlights: Brazil beat Peru 2-0in World Cup qualifier