ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനിമുതല്‍ ഗോള്‍ നേട്ടത്തിനുശേഷമുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്. കോവിഡ് കേസുകള്‍ ലീഗില്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.

ഡിജിറ്റല്‍ കള്‍ച്ചര്‍ മീഡിയ ആന്‍ഡ് സ്‌പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ജൂലിയന്‍ നൈറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോള്‍ നേടിയതിനുശേഷം മറ്റുതാരങ്ങളുമായി അത് ആഘോഷിക്കാന്‍ പാടില്ല. ഹസ്തദാനമോ കെട്ടിപ്പിടിത്തമോ ഒന്നും നടത്തരുത്. ഈ നിബന്ധന തെറ്റിക്കുന്ന താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിക്കും.

എന്നാല്‍ ഇതിനെതിരേ ലിവര്‍പൂള്‍ മാനേജര്‍ യോര്‍ഗന്‍ ക്ലോപ്പ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലന്‍ ഒലെ സോള്‍ഷ്യര്‍, ടോട്ടനത്തിന്റെ ഹോസെ മൗറിന്യോ തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ബയോബബിള്‍ സര്‍ക്കിളിലാണ് കഴിയുന്നത്. കോവിഡ് ടെസ്റ്റിന് ശേഷമാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തുന്നത്. ഗോള്‍ നേട്ടം ആഘോഷിക്കുന്നത് ഫുട്‌ബോളിന്റെ ഭാഗമാണ്. അത് നിഷേധിക്കുന്നത് മത്സരത്തെ ബാധിക്കും. മാനേജര്‍മാര്‍ വ്യക്തമാക്കി.

Content Highlights: Bosses Jurgen Klopp, Jose Mourinho cynical of asking players to not celebrate with teammates