ഏതന്‍സ്: ഫുട്‌ബോള്‍ മത്സരത്തിനിടെ പരിശീലകന്‍ എതിര്‍ കളിക്കാരന്റെ പല്ല് അടിച്ചു കൊഴിച്ചു. ലോകകപ്പു യോഗ്യതാ റൗണ്ടില്‍ ബോസ്‌നിയ ഹെര്‍സ ഗോവിനയും ഗ്രീസും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ബോസ്‌നിയയുടെ സഹപരിശീലകന്‍ സ്റ്റീഫന്‍ ഗില്ലി ഗ്രീസ് ടീമംഗം ഗീനാനിസ് ഗിയാനോറ്റാസിന്റെ പല്ല് അടിച്ചു കൊഴിക്കുകയായിരുന്നു.

മത്സരത്തിനിടയില്‍ എ.എസ് റോമക്കായി കളിക്കുന്ന ബോസ്‌നിയന്‍ താരം എഡിന്‍ ഷാക്കോയും ഗ്രീക്ക് താരം കോസ്റ്റാസ് മാനോലാസും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇത് ഇരു ടീമംഗങ്ങളും ഒഫീഷ്യല്‍സും ഏറ്റുപിടിച്ചതോടെ കൂട്ട അടിയായി. ഇതിനിടയില്‍ സ്റ്റീഫന്‍ ഗില്ലി ഗ്രൗണ്ടിലേക്ക് ഓടിക്കയറി ഗീനാനീസിനെ കൈകാര്യം ചെയ്യുകയായിരുന്നു. ബോക്‌സിങ് കുങ്ഫു സ്റ്റൈലില്‍ കൈ കൊണ്ടും കാലു കൊണ്ടും സ്റ്റീഫന്‍ ഗീനാനിസിനെ നേരിട്ടു. അപ്പോഴേക്കും ഗ്രീക്ക് താരത്തിന്റെ പല്ല് കൊഴിഞ്ഞു വീണിരുന്നു. 

മത്സരത്തില്‍ ഇരുടീമുകളും ഗോള്‍ കണ്ടെത്താതിരുന്നതോടെ സമനിലയില്‍ അവസാനിച്ചു. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫിഫ ഉത്തരവിട്ടിട്ടുണ്ട്.

football fight