ബ്യൂണസ് ഐറിസ്: പ്രഥമ ഡീഗോ മാറഡോണ കപ്പ് സ്വന്തമാക്കി ബൊക്ക ജൂനിയേഴ്‌സ്. ഫൈനലില്‍ ബാന്‍ഫീല്‍ഡിനെ ഷൂട്ടൗട്ടില്‍ കീഴടക്കി (5-3).

അര്‍ജന്റീന ഫുട്‌ബോളിലെ ലീഗ് കപ്പാണ് അന്തരിച്ച ഇതിഹാസതാരത്തോടുള്ള ആദരത്തിന്റെ ഭാഗമായി പേര് മാറ്റിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും 11 ന് തുല്യതപാലിച്ചു. 

ബൊക്കയ്ക്കായി എഡ്‌വിന്‍ കാര്‍മോണയും ലൂസിയാനോ ലോല്ലോ ബാന്‍ഫീല്‍ഡിനായും ഗോള്‍ നേടി. ഷൂട്ടൗട്ടില്‍ ബൊക്ക അഞ്ച് കിക്കും ലക്ഷ്യത്തിലെത്തിച്ചു. ബെന്‍ഫീല്‍ഡിന്റെ നാലാം കിക്കെടുത്ത യോര്‍ഗെ റോഡ്രിഗസിന് പിഴച്ചു.

ബൊക്കയുടെ മുന്‍താരം കൂടിയാണ് മാറഡോണ. 1981-82 സീസണിലും 1996-97 സീസണുകളിലും മാറഡോണ അര്‍ജന്റീന ക്ലബ്ബിനായി കളിച്ചിട്ടുണ്ട്.

Content Highlights: Boca Juniors wins Maradona Cup