എഐഎഫ്എഫ് തിരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബൂട്ടിയ


ബൂട്ടിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അത് ഫെഡറേഷന്‍ ഭരിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ കാര്യനിര്‍വഹണ സമിതി ചുമതല വഹിക്കുമ്പോഴായിരുന്നു

Photo: twitter.com

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ.

ബൂട്ടിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അത് ഫെഡറേഷന്‍ ഭരിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ കാര്യനിര്‍വഹണ സമിതി ചുമതല വഹിക്കുമ്പോഴായിരുന്നു. ഈ സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടതോടെ ബൂട്ടിയയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെയാണ് ബൂട്ടിയ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെക്കരുതിയുള്ള നടപടികളാണ് സുപ്രീംകോടതി ഉത്തരവിലൂടെ സ്വീകരിച്ചത്. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന(ഫിഫ)യുടെ സസ്പെന്‍ഷന്‍ എത്രയും വേഗം പിന്‍വലിപ്പിക്കുന്നതിനും അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ ആതിഥ്യം നിലനിര്‍ത്തുന്നതിനും കോടതി പ്രധാന്യംനല്‍കി. തിങ്കളാഴ്ചത്തെ വിധിയോടെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പിലെ ആശയക്കുഴപ്പം പരിഹരിക്കാനായി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡുചെയ്ത നടപടി ഫിഫ ഉടനെ പിന്‍വലിക്കും.

ലോകകപ്പ് ആതിഥ്യം നഷ്ടമാകാതിരിക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന് മുമ്പ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫിഫയുമായി നടത്തിയ ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഞായറാഴ്ച കോടതിയെ അറിയിച്ചു.

ഫെഡറേഷന്‍ ഭരണത്തിനായി കോടതി നിയോഗിച്ച കാര്യനിര്‍വഹണസമിതിയെ നീക്കംചെയ്യുക, ജനറല്‍ സെക്രട്ടറിക്ക് ഫെഡറേഷന്റെ ചുമതലനല്‍കുക, വോട്ടര്‍പ്പട്ടികയില്‍നിന്ന് മുന്‍ താരങ്ങളെ ഒഴിവാക്കുക തുടങ്ങിയ ഫിഫയുടെ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ വഴി കോടതിയിലെത്തിയത്. ഇത് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചതോടെ അനിശ്ചിതത്വം മാറി. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുകയും ഫെഡറേഷനില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അവസാനിക്കുകയും ചെയ്തതോടെ ഫിഫ അച്ചടക്കനടപടി അവസാനിപ്പിക്കും.

ഇതോടെയാണ് ബൂട്ടിയയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായത്. സംസ്ഥാന അസോസിയേഷനുകള്‍ പിന്താങ്ങുന്നവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ബൂട്ടിയയെ മുന്‍താരങ്ങളാണ് നിര്‍ദേശിച്ചത്.

ഫെഡറേഷന്‍ ഭരിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ കാര്യനിര്‍വഹണ സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്. കോടതി നിയോഗിച്ച കാര്യനിര്‍വഹണ സമിതിയുടെ ഭരണം മൂന്നാംകക്ഷിയുടെ ഇടപെടലായി ഫിഫ കണ്ടതിനാല്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി.

സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഫുട്ബോള്‍ അസോസിയേഷനുകളുടെ 36 പ്രതിനിധികളാണ് ഫെഡറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുണ്ടാവുക. ഫിഫയുടെ നിബന്ധനയും ഇതാണ്. ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി ഏറ്റെടുക്കും. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് സമിതിയില്‍ 23 അംഗങ്ങളുണ്ടാകും. കാര്യനിര്‍വഹണ സമിതി സമര്‍പ്പിച്ച ഭരണഘടനാ ഭേദഗതിയുടെ കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍, സമര്‍ ബന്‍സാല്‍ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. സമിതി നിയോഗിച്ച റിട്ടേണിങ് ഓഫീസര്‍മാരെ ഉത്തരവിലൂടെ കോടതി നിലനിര്‍ത്തി.

കോടതി നിയോഗിച്ച കാര്യനിര്‍വഹണസമിതിയുടെ ഭരണത്തെ മൂന്നാംകക്ഷിയുടെ ഇടപെടലായിക്കണ്ട് ഓഗസ്റ്റ് 16-നാണ് ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ, ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലായിരുന്നു.

Content Highlights: Bhaichung Bhutia files fresh nomination for aiff president post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented