പ്രീ സീസൺ മത്സരങ്ങൾക്കായി യു.എ.ഇ.യിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകൻ ഇവാൻ വുകോമാനോവിച്ച്
കൊച്ചി: ഐ.എസ്.എല്‍. ഫുട്ബോളിന്റെ പുതിയ സീസണിന് സെപ്റ്റംബര്‍ 21-ന് കിക്കോഫ്. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടുമെന്നാണ് സൂചന. തീയതിയും മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പ്ലേ ഓഫ് മത്സരം വിവാദമായിരുന്നു. ആ ഓര്‍മകള്‍ മറന്ന് പുതിയ തുടക്കമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്.സി. ഉള്‍പ്പെടെ 12 ടീമുകളാണ് ഇത്തവണ ഐ.എസ്.എല്ലില്‍ മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ കളി. ഗോവ എഫ്.സി. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി.യെ നേരിടുമ്പോള്‍ ഈസ്റ്റ് ബംഗാളിന് ആദ്യ കളിയില്‍ ജംഷേദ്പുര്‍ എഫ്.സി.യാണ് എതിരാളി. മുംബൈ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെന്നൈയിന്‍ ആദ്യ റൗണ്ടില്‍ ഒഡിഷയെ നേരിടും.
ബ്ലാസ്റ്റേഴ്സ് യു.എ.ഇ.യില്‍
ഐ.എസ്.എല്‍. പുതിയ സീസണിന് കിക്കോഫാകുമ്പോള്‍ പ്രീ-സീസണ്‍ ഒരുക്കങ്ങളുടെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സ് യു.എ.ഇ.യിലെത്തി. സെപ്റ്റംബര്‍ 16 വരെ നീളുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സ് യു.എ.ഇ.യില്‍ നടത്തുന്നത്. യു.എ.ഇ. പ്രോ-ലീഗ് ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദമത്സരം കളിക്കും.
സെപ്റ്റംബര്‍ ഒമ്പതിന് സബീല്‍ സ്റ്റേഡിയത്തില്‍ അല്‍ വാസല്‍ എഫ്.സി. ക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദമത്സരം. 12-ന് ഷാര്‍ജ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിനെയും 15-ന് ദുബായിയില്‍ പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും.
ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായെത്തിയ ജപ്പാന്‍ താരം ഡെയ്സുക് സകായ് ദുബായില്‍ വെച്ച് ടീമിനൊപ്പം ചേരും. യുറുഗ്വായ് താരം അഡ്രിയാന്‍ ലൂണ അടക്കമുള്ള വിദേശ താരങ്ങളും യു.എ.ഇ. യിലെ പരിശീലനത്തെ പ്രതീക്ഷയോടെ കാണുന്നു.
Content Highlights: Bengaluru FC to face Kerala Blasters in ISL season-opening clash
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..