ബെംഗളൂരു: നീലപ്പടയുടെ പടയോട്ടം തുടങ്ങി. ഐ ലീഗ് ഫുട്ബോളിന്റെ പത്താം സീസണില്‍ ബെംഗളൂരു എഫ്.സിക്ക് വിജയത്തുടക്കം. നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ്.സി. ഷില്ലോങ് ലജോങ് എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളിന് കീഴടക്കി. മുന്നേറ്റ നിരയിലെ ഉദാന്തസിങ് ഇരട്ടഗോള്‍ നേടി. സെന റാള്‍ട്ടയും സ്‌കോര്‍ചെയ്തു.
കൊല്‍ക്കത്തയില്‍ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന്റെ തുടക്കം നിറംമങ്ങിയതായി. ബരാസത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ്.സി. ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ചു. ഗുര്‍വീന്ദര്‍ സിങ്ങിന്റെ സെല്‍ഫ് ഗോളില്‍ പിന്നിലായ ഈസ്റ്റ് ബംഗാളിന് ഇഞ്ചുറി ടൈമില്‍ ബുക്കേന നേടിയ ഗോളാണ് സമനില സമ്മാനിച്ചത്.