ബംബോലിം: നേപ്പാള്‍ ക്ലബ്ബായ ത്രിഭുവന്‍ ആര്‍മി എഫ്.സിയെ കീഴടക്കി എ.എഫ്.സി ഫുട്‌ബോള്‍ കപ്പിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ച് ബെംഗളൂരു എഫ്.സി. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് നേപ്പാള്‍ ടീമിനെ തകര്‍ത്താണ് ബെംഗളൂരു വിജയമാഘോഷിച്ചത്.

മാര്‍ക്കോ പെസായിയോളി പരിശീലകനായി സ്ഥാനമേറ്റതിനുശേഷം കളിച്ച ആദ്യ പ്രധാന മത്സരത്തില്‍ തന്നെ ടീം ഉജ്ജ്വല വിജയം സ്വന്തമാക്കി. ബെംഗളൂരുവിനായി രാഹുല്‍ ഭേക്കേ, ക്ലെയ്റ്റണ്‍ സില്‍വ എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ശേഷിച്ച ഗോള്‍ നായകന്‍ സുനില്‍ ഛേത്രി സ്വന്തമാക്കി.

ബെംഗളൂരു എഫ്.സിയ്ക്കായി ഗ്യാബോണ്‍ താരം റോന്‍ഡു മുസാവു കിങ് ഈ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പ്ലേ ഓഫ് മത്സരത്തില്‍ ബെംഗളൂരു ബംഗ്ലാദേശ് ക്ലബ്ബായ അബനി ധാക്ക ലിമിറ്റഡിനേയോ മാലിദ്വീപ് ക്ലബ്ബായ ക്ലബ് ഈഗിള്‍സിനെയോ നേരിടും. 

Content Highlights: Bengaluru FC cruise past Tribhuvan Army FC, enter AFC Cup playoffs