Photo: twitter.com/thedurandcup
കൊല്‍ക്കത്ത: കരുത്തരുടെ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്.സിയെ മറികടന്ന് ബെംഗളൂരു എഫ്.സി. 2022 ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു ഹൈദരാബാദിനെ മറികടന്നത്. ഹൈദരാബാദിന്റെ ഒഡെയ് ഒനൈയിന്‍ഡ്യ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെംഗളൂരുവിന് തുണയായത്.
മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പ്രബീര്‍ ദാസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ പന്ത് ഒഡെയുടെ കാലില്‍ തട്ടി അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. ആദ്യം റോയ് കൃഷ്ണയാണ് ഗോളടിച്ചതെന്ന് തോന്നിച്ചെങ്കിലും പിന്നീട് റീപ്ലേയില്‍ അത് സെല്‍ഫ് ഗോളാണെന്ന് കണ്ടെത്തി.
ഈ ഗോളിന്റെ ബലത്തില്‍ ബെംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചു. സമനില ഗോള്‍ നേടാന്‍ ഹൈദരാബാദ് പരമാവധി ശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ബെംഗളൂരുവിന്റെ പ്രതിരോധം അതെല്ലാം വിഫലമാക്കി.
ഫൈനലില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയാണ് ബെംഗളൂരുവിന്റെ എതിരാളി. സെമിയില്‍ മുഹമ്മദന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് മുംബൈ ഫൈനലിലെത്തിയത്. സെപ്റ്റംബര്‍ 18 നാണ് ഫൈനല്‍.
Content Highlights: durand cup 2022, durand cup football, durant cup, bengaluru fc, durand cup final, hyderabad fc,news
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..