ഡ്യൂറന്റ് കപ്പ് സമ്മാനദാനത്തിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവര്‍ണര്‍; പ്രതിഷേധം


1 min read
Read later
Print
Share

Photo: twitter.com

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്‌സിയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ തള്ളിമാറ്റിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ നടപടിക്കെതിരേ പ്രതിഷേധം രൂക്ഷം.

ഞായറാഴ്ച നടന്ന ഡ്യൂറന്റ് കപ്പ് ഫൈനലിനു പിന്നാലെ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് മണിപ്പൂര്‍ - പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കൂടിയായ ലാ ഗണേശനെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ട്രോഫി സമ്മാനിച്ചത് ലാ ഗണേശനാണ്. ഇതിനു പിന്നാലെ ട്രോഫിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ഛേത്രിയെ തട്ടിമാറ്റി ഗവര്‍ണര്‍ വേദിക്ക് മുന്നോട്ട് നിന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഛേത്രിയെ ലാ ഗണേശന്‍ അപമാനിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് ഗവര്‍ണര്‍, താരത്തോട് ക്ഷമ ചോദിക്കണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഗവര്‍ണര്‍ക്കെതിരേ കടുത്ത ഭാഷയില്‍ പ്രതിഷേധം ഉയരുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖമാണിതെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlights: Bengal Governor pushing aside Sunil Chhetri during award ceremony

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
indian football

1 min

അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം

Sep 10, 2023


ivan vukomanovic looking to overcome consequences of Bengaluru FC walkout

2 min

ഇവാനെന്ന സൂപ്പര്‍ ആശാന്‍

Sep 21, 2023


sergio ramos rejects Saudi Arabia for return to former club Sevilla

1 min

റാമോസ് വീണ്ടും സ്പാനിഷ് മണ്ണില്‍; 18 വര്‍ഷത്തിന് ശേഷം സെവിയ്യയിലേക്ക് തിരിച്ചെത്തുന്നു

Sep 4, 2023

Most Commented