മഡ്രിഡ്: ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. വ്യാഴാഴ്ച പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 1729 പോയന്റോടെയാണ് ഇരുവരും സ്ഥാനം പങ്കിട്ടത്.

റാങ്കിങ്ങില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. 1663 പോയിന്റുകളോടെ ബ്രസീലാണ് മൂന്നാമത്. 1634 പോയിന്റുകളുമായി ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ നാലാമതുണ്ട്. 

യുറഗ്വായ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നിവരാണ് അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍. അര്‍ജന്റീന പതിനൊന്നാം സ്ഥാനത്താണ്. ഇന്ത്യ ഒരു സ്ഥാനം പിറകോട്ടടിച്ച് 97- റാങ്കിലെത്തി.

Content Highlights: belgium and world cup winners france make fifa ranking