Photo: twitter.com/brfootball
മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മാഞ്ചെസ്റ്റര്‍ സിറ്റിയ്‌ക്കെതിരായ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനുശേഷം ബയേണ്‍ മ്യൂണിക്ക് താരങ്ങളായ ലിറോയ് സാനെയും സാദിയോ മാനെയും പരസ്പരം ഏറ്റുമുട്ടിയെന്ന് റിപ്പോര്‍ട്ട്. മത്സരത്തില്‍ തോല്‍വി വഴങ്ങിയ ശേഷം ഇരുവരും ഡ്രസ്സിങ് റൂമില്‍ തല്ലുകൂടിയെന്ന് ബൈല്‍ഡ്, സ്‌കൈ ജര്‍മനി തുടങ്ങിയ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തല്ലുകൂടിയ ഇരുവരെയും സഹതാരങ്ങള്‍ പിടിച്ചുമാറ്റുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ സിറ്റി താരം കൂടിയായ സനെയെ സെനഗല്‍ നായകനായ മാനെ മുഖത്തടിച്ചുവെന്ന് ബൈല്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സിറ്റിയ്‌ക്കെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഡ്രസ്സിങ് റൂമില്‍ പ്രശ്‌നമുണ്ടായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
മത്സരത്തില്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണിനെ തകര്‍ത്തത്. 2017-ന് ശേഷം ബയേണ്‍ ചാമ്പ്യന്‍സ് ലീഗില്‍ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. മത്സരത്തിന്റെ രണ്ടാം പാദമത്സരം ഏപ്രില്‍ 20 ന് നടക്കും.
Content Highlights: Bayern's Mane And Sane Clashed After Man City Defeat
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..