Photo: twitter.com/FCBayernEN
ബെര്‍ലിന്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗീസ് പ്രതിരോധതാരം ജാവോ ക്യാന്‍സലോയെ സ്വന്തമാക്കി ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. വായ്പാ അടിസ്ഥാനത്തിലാണ് ക്യാന്‍സലോ ബയേണിലെത്തുന്നത്.
വിന്റര്‍ സീസണില്‍ ബയേണ്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ക്യാന്‍സലോ. നേരത്തേ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍, പ്രതിരോധതാരം ഡാലി ബ്ലിന്റ് എന്നിവരെ ബയേണ്‍ റാഞ്ചിയിരുന്നു.
മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് ക്യാന്‍സലോ ബയേണിലേക്ക് ചേക്കേറിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍വി വഴങ്ങിയശേഷം താരം ഇതുവരെ ടീമിനായി കളിച്ചിട്ടില്ല. സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ക്യാന്‍സലോ.
2019-ല്‍ സിറ്റിയിലെത്തിയ ക്യാന്‍സലോ സിറ്റിയ്‌ക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ഈ രണ്ട് സീസണുകളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ സീസണില്‍ അംഗമാകുകയും ചെയ്തിരുന്നു. ലെഫ്റ്റ് ബാക്കായ ക്യാന്‍സലോ മുന്നേറി ക്രോസുകള്‍ നല്‍കാനും ഗോളടിക്കാനും വിദഗ്ധനാണ്. സിറ്റിയ്ക്ക് വേണ്ടി 98 മത്സരങ്ങള്‍ കളിച്ച താരം അഞ്ചുഗോളുകള്‍ നേടിയിട്ടുണ്ട്. യുവന്റസില്‍ നിന്നാണ് താരം സിറ്റിയിലെത്തിയത്.
Content Highlights: Bayern Munich sign Manchester City full back Joao Cancelo
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..