മ്യൂണിക്ക്: പ്രീസീസണ്‍ സൗഹൃദ ഫുട്ബോളില്‍ ജര്‍മന്‍ പ്രാദേശിക ക്ലബ്ബിനെ ഗോള്‍മഴയില്‍ മുക്കി ബുണ്ടസ് ലിഗ ജേതാക്കളായ ബയറണ്‍ മ്യൂണിക്ക്.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ബയറണ്‍ റോട്ടക് ഈഗണിനെ രണ്ടിനെതിരെ 20 ഗോളുകള്‍ക്കാണ് ബയറണ്‍ തകര്‍ത്തുവിട്ടത്. ബയറണിനായി കിങ്സ്ലി കോമാന്‍, റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി, സാന്‍ഡ്രോ വാഗ്‌നര്‍, മാക്സ്മിലിയന്‍ ഫ്രാന്‍സ്‌കെ എന്നിവര്‍ ഹാട്രിക് നേടി. 

തോമസ് മുള്ളര്‍, ഹാമിഷ് റോഡ്രിഗസ് എന്നിവര്‍ രണ്ടും തിയാഗോ, ഫ്രാങ്ക് റിബെറി, ജോഷ്വ കിമ്മിച്ച്, സെബാസ്റ്റ്യന്‍ റൂഡി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ആദ്യമിനിറ്റില്‍ തുടങ്ങിയ ഗോളടി 88-ാം മിനിറ്റുവരെ നീണ്ടുനിന്നു.

Content Highlights: Bayern Munich, pre season friendly