Photo: twitter.com/FabrizioRomano
മ്യൂണിക്ക്: ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായി തോമസ് തുഷേല്‍ സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ജൂലിയന്‍ നാഗെല്‍സ്മാനെ പുറത്താക്കാനുള്ള നടപടികള്‍ ബയേണ്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നാഗെല്‍സ്മാനുമായി അഞ്ചുവര്‍ഷത്തെ കരാറുണ്ടെങ്കിലും രണ്ട് വര്‍ഷത്തിനുശേഷം പരിശീലകനെ പുറത്താക്കാനൊരുങ്ങുകയാണ് ബയേണ്‍. ബുണ്ടസ് ലീഗയിലെ മോശം പ്രകടനമാണ് പരിശീലകന് വിനയായത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബയേണ്‍ നാഗെല്‍സ്മാനിന്റെ കീഴില്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
ചെല്‍സിയുമായി വേര്‍പിരിഞ്ഞശേഷം തുഷേല്‍ ഇതുവരെ ഒരു ക്ലബ്ബിലേക്കും പോയിട്ടില്ല. ചെല്‍സിയ്ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് തുഷേല്‍. ബുണ്ടസ് ലീഗയില്‍ ബയേണിന്റെ ചിരവൈരികളായ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിനെ പരിശീലിപ്പിച്ചിട്ടുണ്ട് തുഷേല്‍. 2015 മുതല്‍ 2017 വരെ താരം ഡോര്‍ട്മുണ്ടിന്റെ പരിശീലകനായിരുന്നു.
നിലവില്‍ ബുണ്ടസ് ലീഗയില്‍ 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബയേണ്‍ 52 പോയന്റുമായി പട്ടികയില്‍ രണ്ടാമതാണ്. കഴിഞ്ഞ 11 സീസണുകളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവും മോശം പ്രകടനം വന്നത് ഇത്തവണയാണ്. അതിനാലാണ് നാഗെല്‍സ്മാനെ പുറത്താക്കുന്നത്.
2025 ജൂണ്‍ വരെ നീളുന്ന രണ്ടര വര്‍ഷത്തെ കരാറിലായിരിക്കും തുഷേല്‍ ബയേണിലെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം തിങ്കളാഴ്ച്ചയോടെ പുറത്തുവരുമെന്നാണ് കരുതുന്നത്.
Content Highlights: Bayern Munich Set To Tap Thomas Tuchel After Shock Julian Nagelsmann Exit
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..