Photo: twitter.com
ബെര്‍ലിന്‍: ബുണ്ടസ് ലിഗ മത്സരത്തിനിടെ ടീമിലെ 12 താരങ്ങള്‍ മൈതാനക്ക് കളിക്കാനിറങ്ങിയ സംഭവത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെതിരേ നടപടിക്ക് സാധ്യത.
ഏപ്രില്‍ രണ്ടിന് എസ്.സി. ഫ്രെയ്ബര്‍ഗിനെതിരായ മത്സരത്തിനിടെയായിരുന്നു വിവാദമായ സംഭവം.
മത്സരത്തിന്റെ 86-ാം മിനിറ്റിലെ ഒരു സബ്സ്റ്റിറ്റിയൂഷനിടെ മാച്ച് ഒഫീഷ്യലിന് നമ്പര്‍ തെറ്റിയതാണ് ഈ അബദ്ധം സംഭവിക്കാന്‍ കാരണം. നിക്കളാസ് സുലെ, മാര്‍സെല്‍ സാബിറ്റ്സര്‍ എന്നിവരെ ബയേണ്‍ പകരക്കാരായി ഇറക്കിയപ്പോള്‍ തിരിച്ചുകയറിയത് കോറെന്റിന് ടോളിസോ മാത്രമായിരുന്നു. പുറത്തുപോകേണ്ട രണ്ടാമത്തെ കളിക്കാരനായ കിങ്സ്ലി കോമാന്റെ നമ്പര്‍ മാച്ച് ഒഫീഷ്യല്‍ തെറ്റായി കാണിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ഫ്രെയ്ബര്‍ഗ് ടീം ചൂണ്ടികാണിച്ചതോടെയാണ് റഫറി അധികമുള്ള താരത്തെ പുറത്തേക്ക് വിട്ടത്. ഇത് പിന്നീട് ഏറെ നേരത്തെ ആശയക്കുഴപ്പമുണ്ടാക്കി.
വിഷയത്തില്‍ ജര്‍മന്‍ ഫുട്ബോള്‍ അധികൃതര്‍ ബയേണ്‍ മ്യൂണിക്കിനെതിരേ നടപടിക്കൊരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമമായ മിററര്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരം 4-ന് ജയിച്ച ബയേണിന്റെ പോയന്റ് വെട്ടിക്കുറയ്ക്കാനാണ് സാധ്യത. ബയേണിന്റെ ഈ വിജയം പരാജയമായി കണക്കാക്കാനും സാധ്യതയുണ്ട്. എന്നാലിതിന് ഫ്രെയ്ബര്‍ഗിന്റെ പരാതി ലഭിക്കണം.
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് എടുക്കുമെന്ന് കളിനിയന്ത്രിച്ച റഫറി ക്രിസ്റ്റ്യന്‍ ഡെംഗാര്ട്ട് പറഞ്ഞിരുന്നു.
Content Highlights: Bayern Munich could face points deduction after playing Bundesliga match with 12 men
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..