Photo By RONALD WITTEK | POOL| AP
മ്യൂണിക്: തുടര്‍ച്ചയായ ഒമ്പതാം തവണയും ജര്‍മന്‍ ബുണ്ടസ് ലിഗ ജേതാക്കളായി ബയേണ്‍ മ്യൂണിക്ക്.
ശനിയാഴ്ച നടന്ന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന ആര്‍.ബി ലെയ്പ്‌സിഗ്, ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ബയേണിന് കിരീടം സ്വന്തമായത്.
ഇതോടെ ബയേണ്‍ താരങ്ങളായ തോമസ് മുള്ളറും ഡേവിഡ് അലാബയും 10 ലീഗ് കിരീടങ്ങള്‍ നേടുന്ന ആദ്യ ബുണ്ടസ് ലിഗ താരങ്ങളെന്ന റെക്കോഡും സ്വന്തമാക്കി.
1963-ല്‍ ടോപ് ഡിവിഷന്‍ ആരംഭിച്ച ശേഷം ബയേണിന്റെ 31-ാം ലീഗ് കിരീടമാണിത്. ഹാന്‍സ് ഫ്ളിക്ക് പരിശീലകനായ ശേഷം നേടുന്ന രണ്ടാമത്തെ കിരീടവും. ഈ സീസണോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ഹാന്‍സ് ഫ്ളിക്കിന് കിരീടത്തോടെ മടങ്ങാന്‍ സാധിച്ചു.
31 കളികളില്‍ നിന്ന് ബയേണിന് 71 പോയന്റും 32 കളികളില്‍ നിന്ന് ലെയ്പ്‌സിഗിന് 64 പോയന്റുമാണുള്ളത്. രണ്ടു കളികള്‍ മാത്രം അവശേഷിക്കുന്ന ലെയ്പ്‌സിഗിന് ഇനി ബയേണിനെ മറികടക്കാനാകില്ല.
ഇതോടെയാണ് ശനിയാഴ്ച ബൊറൂസ്സിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക്കിനെതിരായ മത്സരത്തിന് മുമ്പുതന്നെ ബയേണ്‍ കിരീടം ഉറപ്പിച്ചത്.
Content Highlights: Bayern Munich clinch record-extending 9th successive Bundesliga title
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..