മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ്‌ലീഗയില്‍ തുടര്‍ച്ചയായ ഏഴാം കിരീടത്തിലേയ്ക്ക് ഒരടി കൂടി അടുത്തിരിക്കുകയാണ് ബയറണ്‍ മ്യൂണിക്ക്. ഹാനോവെർ 96 നെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബയറണ്‍ പോയിന്റ് പട്ടികയില്‍ നാല് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി.

ഇരുപത്തിയേഴാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളിലാണ് ബയറണ്‍ ആദ്യം ലീഡ് നേടിയത്. നാല്‍പതാം മിനറ്റില്‍ ഗോരെറ്റ്‌സ്‌ക ലീഡുയര്‍ത്തി. 51-ാം മിനിറ്റില്‍ ഡി ജീസസ് പെനാല്‍റ്റിയിലൂടെ ഹാന്നോവറിനുവേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും എണ്‍പത്തിമൂന്നാം മിനിറ്റില്‍ ഫ്രാങ്ക് റിബറി മൂന്നാം ഗോള്‍ വലയിലാക്കി.

രണ്ട് കളികള്‍ കൂടി ശേഷിക്കെ 32 മത്സരങ്ങളില്‍ നിന്ന് 74 പോയിന്റോടെയാണ് ബയറണ്‍ പോയിന്റ് പട്ടികയില്‍ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള ബറൂസിയ ഡോര്‍ട്ട്മണ്ടിന് 32 കളികളില്‍ നിന്ന് 70 പോയിന്റുണ്ട്.

ഒന്‍പതാം സ്ഥാനത്തുള്ള വെര്‍ഡര്‍ ബ്രമെനോട് വഴങ്ങിയ സമനിലയാണ് (2-2) ബറൂസിയയ്ക്ക് വിനയായത്.

Content Highlights: Bayern Munich Beat Hannover 96 To Retain Top Spot In Bundesliga 2019