ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടം ജയിച്ച് ബയേണ്‍ മ്യൂണിക്. നിലവിലെ ചാമ്പ്യന്‍മാര്‍ ശനിയാഴ്ച ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനെ കീഴടക്കി (3-2). 

ഡേവിഡ് അലാബ (45), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (48), ലിറോയ് സാനെ (80) എന്നിവര്‍ ബയേണിനുവേണ്ടി സ്‌കോര്‍ ചെയ്തു. മാര്‍ക്കോ റൂസ് (45), എര്‍ലിങ് ഹാളണ്ട് (63) എന്നിവര്‍ ഡോര്‍ട്മുണ്‍ഡിനായി ഗോള്‍ നേടി. കളിയില്‍ ആധിപത്യം പുലര്‍ത്തിയത് ഡോര്‍ട്മുണ്‍ഡായിരുന്നെങ്കിലും മികച്ച ആക്രമണം സംഘടിപ്പിച്ചത് ബയേണായിരുന്നു. ജയത്തോടെ ഏഴ് കളിയില്‍ 18 പോയന്റായ ബയേണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

മറ്റൊരു കളിയില്‍ ലെയ്പ്‌സിഗ് എസ്.സി. ഫ്രെയ്ബര്‍ഗിനെ കീഴടക്കി (3-0). ഇബ്രാഹിമ കോനാറ്റെ (26), മാര്‍സെല്‍ സാബിറ്റ്‌സെര്‍ (പെനാല്‍ട്ടി 70), എയ്ഞ്ചലീന്യോ (89) എന്നിവര്‍ ഗോള്‍ നേടി.

Content Highlights: Bayern Munich beat borussia dortmund in Bundes Liga