ബാഴ്സലോണ: ലാ ലിഗയിലെ കരുത്തരായ ബാഴ്സലോണ പുതിയ ഹോം ജഴ്സി അവതരിപ്പിച്ചു. ട്വിറ്ററിലൂടെ ജഴ്സിയുടെ വീഡിയോ ബാഴ്സലോണ തന്നെയാണ് പുറത്തുവിട്ടത്.

ലയണൽ മെസ്സി, അന്റോയ്ൻ ഗ്രീസ്മാൻ, ജെറാർഡ് പീക്വെ തുടങ്ങിയ പ്രമുഖ താരങ്ങൾ പുതിയ ജഴ്സി ധരിച്ചുനിൽക്കുന്ന വീഡിയോയാണ് ബാഴ്സ പങ്കുവെച്ചത്. ബാഴ്സലോണയുടെ സുവർണ കാലഘട്ടമായ 1920-കളിലെ ജഴ്സിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ ജഴ്സി തയ്യാറാക്കിയിരുന്നത്. അന്നത്തെ താരങ്ങൾക്കുള്ള ആദരമാണ് പുതിയ ജഴ്സിയെന്നും ബാഴ്സലോണ പറയുന്നു.

കുറുകെ വരകളുള്ള ജഴ്സി ഒരുക്കിയിരിക്കുന്നത് നൈക്ക് ആണ്. സ്വർണ നിറത്തിൽ വൃത്താകൃതിയിലാണ് ജഴ്സിയുടെ കോളർ. നിരവധി ആരാധകർ പുതിയ ജഴ്സിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബാഴ്സലോണയുടെ വീഡിയോക്ക് താഴേയും ആരാധകർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

 

Content Highlights: Barcelonas, New Colours As Club Unveils New Home Kit