-
ബാഴ്സലോണ: കോവിഡ്-19നെ തുടർന്നുള്ള ഇടവേളക്ക് ശേഷം ഫുട്ബോൾ ഗ്രൗണ്ടുകൾ വീണ്ടും സജീവമാകുകയാണ്. വെള്ളിയാഴ്ച്ചയോടെ സ്പാനിഷ് ലീഗ് ഉണരും. ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ ഗ്രാനഡയും ഗെറ്റാഫയും തമ്മിലുള്ള മത്സരത്തോടെയാണ് ലാ ലിഗ പുനരാരംഭിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ കരുത്തരായ ബാഴ്സലോണയും കളത്തിലിറങ്ങും. മല്ലോർകയാണ് ബാഴ്സയുടെ എതിരാളികൾ.
ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമെന്നാണ് സൂചനകൾ. മെസ്സി ആരോഗ്യവാനാണെന്നും തുടക്കം മുതൽ കളിക്കാനുള്ള ഫിറ്റ്നെസ് മെസ്സിക്കുണ്ടെന്നും ബാഴ്സ പരിശീലകൻ ക്വികെ സെറ്റിയെൻ വ്യക്തമാക്കി.
'മെസ്സി ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാലും ചെറിയ പ്രശ്നമുണ്ട്. മറ്റുള്ള താരങ്ങൾക്കും ഈ പ്രശ്നമുണ്ട്. ഇത്രയും നീണ്ട ഇടവേള വന്നതുകൊണ്ടാണത്. മെസ്സി പരിശീലനം നിർത്തിയത് മുൻകരുതൽ എന്ന നിലയിലാണ്. ഈ സമയത്ത് പരിക്കേറ്റാൽ അതു തിരിച്ചടിയാകും. ഇനി 11 മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.' സെറ്റിയെൻ വ്യക്തമാക്കുന്നു.
ശനിയാഴ്ച്ച ക്യാമ്പ് നൗവിൽ മെസ്സി ഒറ്റയ്ക്ക് പരിശീലനത്തിനറങ്ങിയിരുന്നു. സഹതാരങ്ങൾ പരസ്പരം ടീമുണ്ടാക്കി ഫുട്ബോൾ കളിച്ചപ്പോഴാണ് മെസ്സി ഒറ്റയ്ക്ക് പരിശീലനം നേടിയത്. തുടർന്ന് തിങ്കളാഴ്ച്ച മെസ്സി മുഴുവൻ സമയവും പരിശീലനത്തിനിറങ്ങി.
എന്നാൽ പരിക്കുമാറി തിരിച്ചെത്തുന്ന ലൂയി സുവാരസ് 90 മിനിറ്റും കളിക്കില്ലെന്ന് സെറ്റിയെൻ വ്യക്തമാക്കി. സുവാരസ് ദീർഘകാലമായി പുറത്തിരിക്കുകയാണ്. അതുകൊണ്ട് കുറച്ച് മിനിറ്റുകൾ കളിച്ചുകൊണ്ട് മാത്രമേ തുടങ്ങാൻ പറ്റൂ. ആദ്യ മത്സരത്തിൽ പകരക്കാരനായാകും സുവാരസിനെ പരിഗണിക്കുക. പരിക്ക് മാറി തിരിച്ചെത്തുന്ന താരങ്ങളുടെ കാര്യത്തിൽ തിരക്ക് കൂട്ടിയാൽ അവർ വീണ്ടും പരിക്കേറ്റ് പുറത്തിരിക്കേണ്ട അവസ്ഥയാകുമെന്നും സെറ്റിയെൻ ചൂണ്ടിക്കാട്ടി.
Content Highlights: Barcelonas Lionel Messi will be fit for La Liga restart coach Quique Setien
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..