ബാഴ്‌സിലോണ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍മാഡ്രിഡിന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയം. 32-ാം മിനിറ്റില്‍ ഡേവില്‍ഡ് അലബയാണ് ബാഴ്‌സയ്‌ക്കെതിരെ അവരുടെ സ്വന്തം തട്ടകത്തില്‍ റയലിനായി ലീഡ് നേടികൊടുത്തത്.. ലാ ലീഗിയിലെ ഡേവില്‍ഡ് അലബയുടെ ആദ്യ ഗോളാണിത്. ഓസ്ട്രിയന്‍ ഡിഫന്‍ഡറായ അലബയുടെ ആദ്യ എല്‍ ക്ലാസിക്കോ കൂടിയായിരുന്നു ഇത്.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് റയലിന്റെ രണ്ടാം ഗോളും ബാഴ്‌സ ഒരു ഗോള്‍ തിരിച്ചടിച്ചതും.ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസ് റയലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സെര്‍ജിയോ അഗ്യൂറോയിലൂടെ ബാഴ്‌സ ഒരു ഗോള്‍ മടക്കി.

സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ എല്‍ ക്ലാസിക്കോ ബാഴ്‌സക്ക് കയ്‌പേറിയ അനുഭവമായി. ചരിത്രത്തില്‍ 247-ാം തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.

ഇന്നത്തെ മത്സരത്തോടെ റയല്‍ 99 തവണയും ബാഴ്സ 96 തവണയും ജയിച്ചു. 52 മത്സരം സമനിലയിലായി.

Content Highlights: Barcelona Vs Real Madrid-Alaba