Photo: AFP
ബാഴ്സലോണ: യൂറോപ്പിലെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നില്‍ സമനിലയില്‍ പിരിഞ്ഞ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡും. യൂറോപ്പ ലീഗില്‍ ബാഴ്സയുടെ ക്യാമ്പ് നൗവില്‍ നടന്ന ആദ്യ പാദ പ്ലേ ഓഫ് പോരാട്ടം സമനിലയില്‍ കലാശിച്ചു (2-2).
ആക്രമണ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും കണ്ട മത്സരത്തില്‍ ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഇരു ടീമും സൃഷ്ടിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ഇതിനിടെ പെഡ്രിയെ പരിക്ക് കാരണം നഷ്ടമായത് ബാഴ്സയ്ക്ക് തിരിച്ചടിയായി.
ഒടുവില്‍ 50-ാം മിനിറ്റില്‍ മാര്‍ക്കോസ് അലോണ്‍സോയിലൂടെ ബാഴ്സ ആദ്യ ഗോള്‍ നേടി. റഫീഞ്ഞ്യയെടുത്ത കോര്‍ണര്‍ ബോക്സിന് പുറത്തുനിന്ന് കൃത്യമായി ഓടിക്കയറി അലോണ്‍സോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ഈ ഗോളിന് രണ്ടു മിനിറ്റിനുള്ളില്‍ യുണൈറ്റഡിന്റെ മറുപടിയെത്തി. മാര്‍ക്കസ് റാഷ്ഫോര്‍ഡിലൂടെ അവര്‍ ഗോള്‍മടക്കി. ഫ്രെഡ് നല്‍കിയ പന്തുമായി ബോക്സിലേക്ക് കയറിയ റാഷ്ഫോര്‍ഡ് നിയര്‍ പോസ്റ്റില്‍ ബാഴ്സ ഗോളി ടെര്‍സ്റ്റേഗനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
പിന്നാലെ 59-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് ബോക്സിലേക്ക് നല്‍കിയ ക്രോസ് ബാഴ്സ ഡിഫന്‍ഡര്‍ യൂള്‍സ് കുന്‍ഡെയുടെ ദേഹത്ത് തട്ടി വലയില്‍ കയറിയതോടെ ആതിഥേയര്‍ ഞെട്ടി. ലീഡ് വഴങ്ങിയതോടെ അന്‍സു ഫാത്തിയെ ഇറക്കി ബാഴ്സ ആക്രമണങ്ങള്‍ ശക്തമാക്കി. 76-ാം മിനിറ്റില്‍ റഫീഞ്ഞ്യ ബോക്സില്‍ ലെവന്‍ഡോവ്സ്‌കിയെ കണക്കാക്കി നല്‍കിയ ഒരു ലോങ് ക്രോസ് നേരിട്ട് വലയില്‍ കയറിയതോടെ ബാഴ്സ ഒപ്പം പിടിച്ചു. പിന്നാലെ ആക്രമണം കടുപ്പിച്ചെങ്കിലും ബാഴ്സയ്ക്ക് വിജയഗോള്‍ കണ്ടെത്താനായില്ല.
ഇന്ത്യന്‍ സമയം ഫെബ്രുവരി 24 പുലര്‍ച്ചെ യുണൈറ്റഡിന്റെ മൈതാനത്താണ് രണ്ടാം പാദ മത്സരം.
Content Highlights: Barcelona vs Manchester united 2-2 thriller at Camp Nou
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..