ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം, ബയേണ്‍ ബാഴ്‌സയുമായി കൊമ്പുകോര്‍ക്കും


മറ്റ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ടീമായ ടോട്ടനം സ്‌പോര്‍ട്ടിങ് ലിസ്ബണിനെയും അത്‌ലറ്റിക്കോ മഡ്രിഡ് ബയേണ്‍ ലെവര്‍കൂസനെയും നേരിടും.

ബാഴ്‌സ താരങ്ങൾ പരിശീലനത്തിൽ | Photo: twitter.com/FCBarcelona

മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് തീപാറും പോരാട്ടം. കരുത്തരായ ബാഴ്‌സലോണ ജര്‍മന്‍ ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. മറ്റൊരു തകര്‍പ്പന്‍ മത്സരത്തില്‍ ലിവര്‍പൂള്‍ അയാക്‌സിനോട് ഏറ്റുമുട്ടും. രാത്രി 12.30 നാണ് മത്സരങ്ങള്‍.

ഗ്രൂപ്പ് സിയിലാണ് ബാഴ്‌സയും ബയേണും പരസ്പരം കൊമ്പുകോര്‍ക്കുന്നത്. ബയേണില്‍ നിന്ന് ഈ സീസണില്‍ ബാഴ്‌സയിലെത്തിയ ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം. തന്റെ മുന്‍ ടീമിനെതിരേ ലെവന്‍ഡോവ്‌സ്‌കി എങ്ങനെ കളിക്കുമെന്ന് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കടലാസില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ബാഴ്‌സയില്‍ ലെവന്‍ഡോവ്‌സ്‌കിയെക്കൂടാതെ ഔസ്മാനെ ഡെംബലെ, അന്‍സു ഫാറ്റി, പെഡ്രി, ഫ്രാങ്കി ഡി യോങ്, കെസ്സിയെ, യൂള്‍സ് കോണ്ടെ, ജോര്‍ഡി ആല്‍ബ, ജെറാര്‍ഡ് പിക്വെ, ഗാവി, റാഫീന്യ, മെംഫിസ് ഡീപേ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. മറുവശത്ത് ലെവന്‍ഡോവ്‌സ്‌കിയ്ക്ക് പകരം ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനെയെ കൊണ്ടുവന്നാണ് ബയേണ്‍ കളിക്കുന്നത്. ലിറോയ് സാനെ, തോമസ് മുള്ളര്‍, കോമാന്‍, കിമ്മിച്ച്, മാനുവല്‍ ന്യൂയര്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ഡി ലിറ്റ് തുടങ്ങിയവരെല്ലാം അണിനിരക്കുന്ന ബയേണ്‍ ശക്തരായ ടീമാണ്.

ആദ്യമത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ തുടങ്ങിയത്. മറുവശത്ത് ബാഴ്‌സയാകട്ടെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് ദുര്‍ബലരായ വിക്ടോറിയ പ്ലസനെ കീഴടക്കി. നിലവില്‍ ഗ്രൂപ്പ് സിയില്‍ ബാഴ്‌സയാണ് ഒന്നാമത്. ബയേണ്‍ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ വിക്ടോറിയ പ്ലസനെ നേരിടും.

ഗ്രൂപ്പ് എ യില്‍ ലിവര്‍പൂളും അയാക്‌സും കൊമ്പുകോര്‍ക്കും. ആദ്യമത്സരത്തില്‍ നാപ്പോളിയോട് തോല്‍വി വഴങ്ങിയ ലിവര്‍പൂളിന് ഇന്ന് വിജയിച്ചേ തീരൂ. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഫോമില്ലായ്മ ടീമിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മറുവശത്ത് അയാക്‌സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യമത്സരത്തില്‍ റേഞ്ചേഴ്‌സിനെ കീഴടക്കിയ അയാക്‌സാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

മറ്റ് മത്സരങ്ങളില്‍ ഇംഗ്ലീഷ് ടീമായ ടോട്ടനം സ്‌പോര്‍ട്ടിങ് ലിസ്ബണിനെയും അത്‌ലറ്റിക്കോ മഡ്രിഡ് ബയേണ്‍ ലെവര്‍കൂസനെയും നേരിടും.

Content Highlights: uefa champions league, ucl 2022-2023, barcelona vs bayern munich, football news, sports, barca match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented