Image Courtesy: Getty Images
ബാഴ്സലോണ: പ്രീ-സീസണിന്റെ ഭാഗമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ തിങ്കളാഴ്ച പരിശീലനം ആരംഭിക്കാനിരിക്കെ നേരത്തെ ക്ലബ്ബ് വിടാൻ താത്‌പര്യം പ്രകടിപ്പിച്ച ലയണൽ മെസ്സിയുടെ കാര്യം സംശയത്തിൽ.
പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച താരങ്ങൾക്കെല്ലാം കോവിഡ് പരിശോധന നടത്താൻ ക്ലബ്ബ് തീരുമാനിച്ചിരുന്നു. ഈ പരിശോധനയിലും തിങ്കളാഴ്ച നടക്കുന്ന പരിശീലനത്തിലും മെസ്സി പങ്കെടുക്കില്ലെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ പരിശീലകനായ റൊണാൾഡ് കോമാന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ പരിശീലന സെഷനിൽ ടീം അംഗങ്ങൾക്കൊപ്പം പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് ക്ലബ്ബിന് ഒരു ബ്യൂറോഫാക്സ് അയക്കാനാണ് മെസ്സിയുടെ തീരുമാനം.
നിയമപരമായ സാധുതയുള്ള ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് ആയി ഏറെ പ്രാധാന്യമുള്ള രേഖകൾ അടിയന്തിരമായി അയയ്ക്കാൻ സ്പെയിനിൽ ഉപയോഗിക്കുന്ന ഒരു സേവനമാണ് ബ്യൂറോഫാക്സ്.
നേരത്തെ തന്നെ ക്ലബ്ബ് വിടാൻ തീരുമാനിച്ചതിനാൽ മെസ്സി പരിശീലനത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന് താരത്തിന്റെ അഭിഭാഷകരെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണു ബാഴ്സ. മെസ്സിയാകട്ടെ നിലപാടിൽ മാറ്റമില്ലാതെ തുടരുകയുമാണ്.
Content Highlights: Barcelona to start pre season training on Monday Lionel Messi will not attend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..