Photo: twitter.com|brfootball
ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്സലോണയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്വേറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട താരം തന്നെ പിന്‍വലിക്കണമെന്ന് ബാഴ്സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. അഗ്വേറോ നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടക്കുന്നതും കാണാമായിരുന്നു.
ഉടന്‍തന്നെ താരത്തിനടുത്തേക്കെത്തിയ ബാഴ്സ മെഡിക്കല്‍ സംഘം താരത്തെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഫിലിപ്പെ കുടീഞ്ഞ്യോയാണ് അഗ്വേറോയ്ക്ക് പകരം കളത്തിലിറങ്ങിയത്.
കൂടുതല്‍ പരിശോധനകള്‍ക്കായി താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Content Highlights: Barcelona striker Sergio Aguero taken to hospital after suffered chest pain
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..