സെവിയ്യയെ തോല്‍പ്പിച്ച്‌ ബാഴ്‌സ കിങ്‌സ് കപ്പ് ചാമ്പ്യന്‍മാര്‍; ഈ കിരീടം ഇനിയസ്റ്റയ്ക്ക്


മാഡ്രിഡിലെ വാന്‍ഡ മെട്രൊപൊളിറ്റാനോയില്‍ സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സ ആ കിരീടം ഡോണിന് സമര്‍പ്പിച്ചു

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഒരു കിരീടമെന്ന മോഹത്തോടെ ബാഴ്‌സലോണുടെ ജഴ്‌സിയൂരാനായിരുന്നു ഇനിയസ്റ്റ ആഗ്രഹിച്ചിരുന്നത്. പക്ഷേ റോമയ്ക്ക് മുന്നില്‍ ബാഴ്‌സയ്ക്ക് അടിതെറ്റിയപ്പോള്‍ ഇനിയസ്റ്റയുടെ ആ മോഹവും അവിടെ അവസാനിച്ചു. എന്നാല്‍ സ്പാനിഷ് കിങ്‌സ് കപ്പ് ബാഴ്‌സയുടെ സ്വന്തം 'ഡോണ്‍' ഇനിയസ്റ്റയ്ക്ക് വേണ്ടി കരുതിവെച്ചതായിരുന്നു.

മാഡ്രിഡിലെ വാന്‍ഡ മെട്രൊപൊളിറ്റാനോയില്‍ സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സ ആ കിരീടം ഡോണിന് സമര്‍പ്പിച്ചു. അതും മെസ്സിയുടെ അസിസ്റ്റില്‍ ഗോളടിച്ച് സ്‌കോര്‍ ബോര്‍ഡില്‍ ഇടം നേടിയാണ് ഇനിയസ്റ്റ മത്സരം അവിസ്മരണീയമാക്കിയത്.

സെവിയ്യയെ ചിത്രത്തിലെ ഇല്ലാതാക്കിയായിരുന്നു ബാഴ്‌സയുടെ സ്പാനിഷ് കിങ്‌സ് കപ്പ് കിരീടത്തിലേക്കുള്ള കുതിപ്പ്. ലയണല്‍ മെസ്സി, ഇനിയസ്റ്റ, കുട്ടിഞ്ഞോ എന്നിവര്‍ ഒരു തവണ വല ചലിപ്പിച്ചപ്പോള്‍ സുവാരസ് ഇരട്ടഗോള്‍ നേടി. മത്സരം തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ ബാഴ്‌സ ലീഡെടുത്തു. ഗോള്‍കീപ്പര്‍ ജസ്പര്‍ സിലിസെന്റെ 60 വാര അകലെ നിന്നുള്ള ലോങ്‌ബോള്‍ പിടിച്ചെടുത്ത് കുട്ടിഞ്ഞോ, സുവാരസിന് കൈമാറുകയായിരുന്നു. ബോക്‌സിന് തൊട്ടു മുന്നിലുണ്ടായിരുന്ന സുവാരസിന് അത് വലയിലെത്തിക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളു. 1-0

— Ivan (@DBMIvan) April 21, 2018

അതിലും മനോഹരമായിരുന്നു മെസ്സിയിലൂടെ വന്ന രണ്ടാം ഗോള്‍. 31-ാം മിനിറ്റില്‍ സെവിയ്യ പ്രതിരോധ താരത്തിന്റെ പിഴവില്‍ അവസരം മുതലെടുത്ത് പന്ത് കാലിലെത്തിച്ച ജോര്‍ഡി ആല്‍ ബാക്ക് ഹീലിലൂടെ മെസ്സിക്ക് മറിച്ച് നല്‍കി. ഞൊടിയിടയില്‍ മെസ്സി അത് വലയിലെത്തിച്ചു. ഈ സീസണില്‍ ബാഴ്‌സ ജഴ്‌സിയില്‍ മെസ്സിയുടെ 40-ാം ഗോളായിരുന്നു അത്.

40-ാം മിനിറ്റില്‍ സുവാരസ് വീണ്ടും ലക്ഷ്യം കണ്ടു. അതും മെസ്സിയുടെ അസിസ്റ്റില്‍. ഇതോടെ ആദ്യ പകുതിക്ക് റഫറി വിസിലൂതുമ്പോള്‍ ബാഴ്‌സ 3-0ത്തിന്റെ ലീഡെടുത്തു. അടുത്തത് മെസ്സിയും ഇനിയസ്റ്റയും തമ്മിലുള്ള നീക്കത്തിനൊടുവില്‍ വന്ന ഗോളായിരുന്നു. ഒഴിഞ്ഞ സ്ഥലത്തേക്ക് മെസ്സി ഇട്ടു നല്‍കിയ പന്ത് ഇനിയസ്റ്റ് പോസ്റ്റിന്റെ വലതുമൂലയിലെത്തിച്ചു. 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുട്ടിഞ്ഞോ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സെവിയ്യ ഡിഫന്‍ഡര്‍ ക്ലെമെന്റ് ലെങ്‌ലെറ്റ് വരുത്തിയ ഹാന്‍ഡ് ബോളില്‍ റഫറി ബാഴ്‌സക്ക് അനൂകലമായി പെനാല്‍റ്റി നല്‍കി. കുട്ടിഞ്ഞോയ്ക്ക് ലക്ഷ്യം തെറ്റിയില്ല. ബാഴ്‌സ 5-0 സെവിയ്യ.

— . (@Messi_TheGoat) April 21, 2018

കിങ്‌സ് കപ്പില്‍ മുപ്പതാം തവണയാണ് കിരീടം ചൂടുന്നത്. തുടര്‍ച്ചയായ നാലാമത്തെ കിരീടവും. അഞ്ചു വ്യത്യസ്ത് കിങ്‌സ് കപ്പ് ഫൈനലില്‍ കിരീടം നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും മെസ്സി നേടി. ആറു ഗോളുകളാണ് അഞ്ചു ഫൈനലിലായി മെസ്സി നേടിയത്. 1942-1950 സീസണില്‍ കളിച്ച ടെല്‍മോ സാറയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. എട്ടു ഗോളുകളാണ് ടെല്‍മ സാറയുടെ അക്കൗണ്ടിലുള്ളത്.

— FC Barcelona (@FCBarcelona) April 21, 2018

— abomazen_KSA (@abomazen121) April 22, 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented