Photo: twitter.com/FCBarcelona
മാഡ്രിഡ്: ചെറിയ ഇടവേളയ്ക്കു ശേഷം സ്പാനിഷ് ലീഗ് (ലാ ലിഗ) കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സലോണ. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. പരിശീലകനെന്ന നിലയില്‍ സാവി ഹെര്‍ണാണ്ടസിന്റെ ആദ്യ ലീഗ് കിരീടം.
നാല് റൗണ്ട് മത്സരങ്ങള്‍ ശേഷിക്കേ രണ്ടാമതുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 14 പോയന്റിന്റെ ലീഡ് നേടിയാണ് ബാഴ്‌സ തങ്ങളുടെ 27-ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. 2018-19 സീസണിലായിരുന്നു അവസാന കിരീടം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷമുള്ള ആദ്യ കിരീടവും.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളുകളും അലെയാണ്‍ഡ്രോ ബാള്‍ഡെ, യൂള്‍സ് കുണ്‍ഡെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ജാവി പുവാഡോ, ജോസെലു എന്നിവര്‍ എസ്പാന്യോളിനായി ഗോള്‍ മടക്കി.
Content Highlights: Barcelona sealed their first La Liga title since 2018-19 with four games to spare
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..