ബാഴ്‌സലോണ: ബാഴ്‌സലോണയുടെ വിശ്വസ്തതാരമായ ജോര്‍ഡി ആല്‍ബയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 32 കാരനായ ആല്‍ബ ബാഴ്‌സയുടെ ലെഫ്റ്റ് ബാക്കാണ്. 

ബാഴ്‌സലോണയില്‍ ഈയിടെ രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ആല്‍ബ. നേരത്തേ ക്ലെമെന്‍ഫ് ലെങ്‌ലെറ്റിനും ഡാനി ആല്‍വസിനും രോഗം സ്ഥിരീകരിച്ചിരുന്നു. 

ക്രിസ്മസ് ആഘോഷത്തിനുശേഷമാണ് ആല്‍ബയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ സ്പാനിഷ് താരം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. ഇതോടെ ഞായറാഴ്ച നടക്കുന്ന റയല്‍ മയ്യോര്‍ക്കയ്‌ക്കെതിരായ ലാ ലിഗ മത്സരം ആല്‍ബയ്ക്ക് നഷ്ടമാകും. 

ഈ സീസണില്‍ മോശം ഫോമില്‍ കളിക്കുന്ന ബാഴ്‌സലോണ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 18 മത്സരങ്ങളില്‍ നിന്ന് വെറും 28 പോയന്റ് മാത്രമാണ് ടീമിനുളളത്. 

Content Highlights: Barcelona's Jordi Alba tests positive for Covid-19