Photo: twitter.com|FCBarcelona
ബാഴ്സലോണ: ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുടിന്യോയ്ക്ക് പരിക്ക്. ഐബറിനെതിരേയുള്ള മത്സരത്തിനിടെ ഇടത്തേമുട്ടിനാണ് താരത്തിന് പരിക്കേറ്റത്. മൂന്നുമാസത്തെ വിശ്രമം അനുവദിച്ചു.
കുടിന്യോയയുടെ പരിക്ക് ബാഴ്സയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ലാ ലിഗയില്‍ ഫോമിലേക്കുയരാത്ത ബാഴ്സയ്ക്ക് കുടിന്യോയുടെ പരിക്ക് ഇരട്ടപ്രഹരമായി. 2018 ജനുവരിയിലാണ് ബാഴ്സ കുടിന്യോയെ ടീമിലെത്തിക്കുന്നത്. 192 മില്യണ്‍ ഡോളറിനാണ് തീരം ബാഴ്സയിലെത്തിയത്.
പിന്നീട് താരാധിക്യം മൂലം കുടിന്യോയെ ലോണില്‍ ബയേണ്‍ മ്യൂണിക്കിന് നല്‍കിയിരുന്നു. ബയേണിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്താനും താരത്തിന് സാധിച്ചു. ഈ സീസണില്‍ ബാഴ്സയിലേക്ക് തിരിച്ചെത്തിയ കുടിന്യോ ടീമിനായി മൂന്നുഗോളുകള്‍ നേടി.
കുടിന്യോയ്ക്ക് പുറമേ യുവതാരം അന്‍സു ഫാത്തിയും സീനിയര്‍ താരം പിക്വെയും പരിക്കിന്റെ പിടിയിലാണ്.
Content Highlights: Barcelona's Coutinho out for 3 months after knee surgery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..