Photo: AFP
ബാഴ്‌സലോണ: ടീം ശക്തിപ്പെടുത്താനായി കൊണ്ടുവന്ന പ്രധാനപ്പെട്ട നാലുതാരങ്ങളെ രജിസ്റ്റര്‍ ചെയ്ത് ബാഴ്‌സലോണ. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, റഫീന്യ, ആന്ദ്രെസ് ക്രിസ്റ്റ്യന്‍സന്‍, ഫ്രാങ്ക് കെസി എന്നിവരെയാണ് ബാഴ്‌സ രജിസ്റ്റര്‍ ചെയ്തത്. ലാ ലിഗയിലെ ആദ്യ മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് താരങ്ങള്‍ ഔദ്യോഗികമായി ബാഴ്‌സയുടെ ഭാഗമായത്. മറ്റൊരു താരമായ യൂള്‍ കുന്‍ഡോയുടെ രജിസ്‌ട്രേഷന്‍ നടന്നിട്ടില്ല.
വെള്ളിയാഴ്ച രാത്രിവരെ കളിക്കാരെ ബാഴ്‌സലോണ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായില്ലെങ്കില്‍ ലാ ലിഗ സീസണിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സയ്ക്ക് പുതിയ കളിക്കാരെ ഇറക്കാനാകില്ല എന്ന സ്ഥിതി വന്നതോടെ ടീം അധികൃതര്‍ രജിസ്‌ട്രേഷന്‍ വേഗത്തിലാക്കി.. ഇന്ന് രാത്രി 12. 30-ന് റയോ വല്ലെക്കാനോയ്‌ക്കെതിരേയാണ് ബാഴ്‌സയുടെ ആദ്യ മത്സരം.
ലാലിഗയിലെ സാമ്പത്തികച്ചട്ടങ്ങള്‍ കടുപ്പമേറിയതാണ്. ക്ലബ്ബിന്റെ വരുമാനവും കടവും പുതിയ കളിക്കാര്‍ക്കായി മുടക്കിയ തുകയുമെല്ലാം ഇതില്‍ പരിഗണിക്കും.
മുന്‍ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യുവിന്റെ കാലത്ത് കളിക്കാരുമായുണ്ടാക്കിയ കരാറുകള്‍ പുനഃപരിശോധിക്കാനും ചില കളിക്കാരുടെ പ്രതിഫലം കുറയ്ക്കാനും ക്ലബ്ബ് ശ്രമിക്കുന്നുണ്ട്. മുതിര്‍ന്നതാരം ജെറാര്‍ഡ് പീക്വ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. ഇതിനുപുറമേ ആഭ്യന്തര ചാനല്‍റേറ്റിന്റെ 15 ശതമാനം വിറ്റ് സമാഹരിച്ച തുക ക്ലബ്ബിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാംവഴി ലാലിഗയുടെ ചട്ടങ്ങള്‍ പാലിച്ച് പുതിയ കളിക്കാരെ രജിസ്റ്റര്‍ ചെയ്യിക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്. ഡച്ച് താരം ഫ്രാങ്ക് ഡി യോങ്ങിനെ വില്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
Content Highlights: fc barcelona, barcelona first match, laliga, new players in barcelona, sports news, football news
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..