രണ്ടാം പാദത്തില്‍ സെവിയ്യയ്ക്ക് തിരിച്ചടി നല്‍കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേയുടെ ഫൈനലില്‍


1 min read
Read later
Print
Share

ഫൈനലില്‍ ലെവാന്റെ-അത്‌ലറ്റിക്കോ ബില്‍ബാവോ മത്സരത്തിലെ വിജയിയെ ബാഴ്‌സ നേരിടും. ഏപ്രില്‍ 17 നാണ് ഫൈനല്‍.

Photo: twitter.com|FCBarcelona

ബാഴ്‌സലോണ: കരുത്തരായ സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ആദ്യ പാദത്തില്‍ ബാഴ്‌സ 2-0 ന് തോറ്റിരുന്നു. അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് മെസ്സിയും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റാണ് ടീമിനായി വിജയഗോള്‍ നേടിയത്. മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ബാഴ്‌സ സമ്പൂര്‍ണ ആധിപത്യമാണ് സ്ഥാപിച്ചത്. ചുരുങ്ങിയത് മൂന്നു ഗോളുകളെങ്കിലും നേടിയാല്‍ മാത്രമേ ഫൈനലില്‍ പ്രവേശിക്കാനാകൂ എന്ന സ്ഥിതിയായതിനാല്‍ ആക്രമണ ഫുട്‌ബോളാണ് ബാഴ്‌സ അഴിച്ചുവിട്ടത്. അതിന് ഫലം കാണുകയും ചെയ്തു.

12-ാം മിനിട്ടില്‍ ഔസ്മാനെ ഡെംബെലെയിലൂടെ ബാഴ്‌സ ലീഡെടുത്തു. പിന്നീട് നിരവധി അവസരങ്ങള്‍ ടീമിന് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനായില്ല. സൂപ്പര്‍ താരം മെസ്സിയ്ക്ക് വല ചലിപ്പിക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ സെവിയ്യ വിജയിച്ചു എന്നുറപ്പിച്ചിരിക്കേ ടീമിന്റെ ആഹ്ലാദത്തിന് തടസ്സമായി ജെറാര്‍ഡ് പിക്വെ ബാഴ്‌സയ്ക്കായി രണ്ടാം ഗോള്‍ നേടി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പിക്വെ രക്ഷകനായി അവതരിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി മത്സരം സമനിലയിലായി.

സെവിയ്യയുടെ ഗ്രൗണ്ടില്‍ വെച്ചുനടന്ന ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍വി വഴങ്ങിയത്. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2 എന്ന നിലയിലായി. പിന്നാലെ മത്സരം അധികസമയത്തേക്ക് നീണ്ടു. 95-ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റിലൂടെ ഗോള്‍ നേടി ബാഴ്‌സ ഫൈനല്‍ബെര്‍ത്ത് ഉറപ്പിച്ചു. സെവിയ്യുടെ ഫെര്‍ണാണ്ടോയും ലൂക്ക് ഡി ജോങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് വിനയായി.

ഫൈനലില്‍ ലെവാന്റെ-അത്‌ലറ്റിക്കോ ബില്‍ബാവോ മത്സരത്തിലെ വിജയിയെ ബാഴ്‌സ നേരിടും. ഏപ്രില്‍ 17 നാണ് ഫൈനല്‍.

Content Highlights: Barcelona reach Copa del Rey final with epic 3-0 victory over Sevilla

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
കൊയപ്പ ഫുട്‌ബോൾ ടൂർണമെന്റിനായി പൂനൂർപ്പുഴയോരത്ത് നിർമിച്ച താത്‌കാലിക ഫ്ലഡ്‌ലിറ്റ് മിനിസ്റ്റേഡിയം

3 min

കൊയപ്പയില്‍ പന്തുരുളുന്നു; ഇനി കാല്‍പ്പന്ത് കളിയുത്സവത്തിന്റെ ആവേശത്തിര

Jan 21, 2023


indian team

1 min

ഇന്ത്യയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് നാണംകെടുത്തി യു.എ.ഇ

Mar 29, 2021


indian football

1 min

അണ്ടര്‍ 19 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍, പാകിസ്താനെ നേരിടും

Sep 28, 2023


Most Commented