ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ്ബ് പ്രസിഡന്റ് ജോസെപ് മരിയ ബർത്തോമ്യു | Photo: LLUIS GENE|AFP
ബാഴ്‌സലോണ: ലയണല്‍ മെസ്സി വിവാദത്തില്‍ പ്രതിസ്ഥാനത്തായതിനു പിന്നാലെ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റ് ജോസെപ് മരിയ ബര്‍ത്തോമ്യുവിനെതിരേ അവിശ്വാസ പ്രമേയം വരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ കനത്ത തോല്‍വിയും ഇതിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണ വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതുമെല്ലാം ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. ഇതോടെ ബര്‍ത്തോമ്യുവിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം പ്രതിപക്ഷ അംഗങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.
ഇപ്പോഴിതാ ബര്‍ത്തോമ്യുവിനെതിരേ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ ഒപ്പുവെച്ച നിവേദനം ക്ലബ്ബിന് ലഭിച്ചിരിക്കുകയാണ്. ഇവയെല്ലാം പരിശോധിച്ച ശേഷം ക്ലബ്ബ് അധികൃതര്‍ വോട്ടെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ശതമാനം വോട്ടുകള്‍ എതിരായാല്‍ ബര്‍ത്തോമ്യുവിന്റെ കസേര തെറിക്കും.
രണ്ടാഴ്ചക്കാലത്തെ വിവാദങ്ങള്‍ക്കു ശേഷം ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചതിനു പിന്നാലെ ബര്‍ത്തോമ്യുവിനെതിരേ രൂക്ഷമായ ഭാഷയിലാണ് മെസ്സി പ്രതികരിച്ചത്.
Content Highlights:Barcelona president Josep Bartomeu to face a vote of no confidence
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..